ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിന് അവകാശിയാവുക ഏത് ടീമാകും. ക്രിക്കറ്റ് പ്രേമികളിൽ എല്ലാം തന്നെ വളരെ അധികം സസ്പെൻസ് സമ്മാനിക്കുന്നത് ഈ ഒരൊറ്റ ചോദ്യം തന്നെ. നിർണായക കളിയിൽ രാജസ്ഥാൻ റോയൽസും ഗുജറാത്തും ഏറ്റുമുട്ടുമ്പോൾ എല്ലാവരും പ്രതീക്ഷിക്കുന്നത് ത്രില്ലിംഗ് മാച്ച്.
നിർണായക കളിയിൽ ടോസ് ഭാഗ്യം രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജുവിനും ഒപ്പം നിന്നപ്പോൾ മത്സരത്തിൽ ആദ്യമേ അവർ ബാറ്റിങ് തിരഞ്ഞെടുത്തു. എന്നാൽ പ്രതീക്ഷിച്ച ഒരു തുടക്കമല്ല രാജസ്ഥാൻ ടീമിന് ലഭിച്ചത്.യശസ്സി ജെയ്സ്വാൾ (22 റൺസ് ) വിക്കെറ്റ് നഷ്ടമായ രാജസ്ഥാൻ ടീമിന് ഷോക്കായി മാറിയത് ക്യാപ്റ്റൻ സഞ്ജുവിന്റെ വിക്കറ്റ് നഷ്ടം തന്നെ. സാധാരണ മികച്ച സ്ട്രൈക്ക് റേറ്റിൽ കളിക്കാറുള്ള സഞ്ജുവിന് ഫൈനലിൽ പിഴച്ചപ്പോൾ സഞ്ജുവിന്റെ വിക്കറ്റ് എതിർ ടീം ക്യാപ്റ്റൻ സ്വന്തമാക്കി.

അതേസമയം എല്ലാ ക്രിക്കറ്റ് പ്രേമികളിലും ഷോക്ക് സമ്മാനിച്ചത് ഗുജറാത്തിന്റെ സ്റ്റാർ പേസർ ഫെർഗൂസൻ തന്നെ. തന്റെ ആദ്യത്തെ ഓവറിൽ തന്നെ അതിവേഗ ബോളുകൾ എറിഞ്ഞ താരം കാണികളെ അടക്കം ഞെട്ടിച്ചു. ഓവറിലെ ആദ്യത്തെ ബോളുകൾ 150 കിലോമീറ്റർ പ്ലസ് സ്പീഡിൽ എറിഞ്ഞ താരം ഓവറിലെ അവസാന ബോളിലാണ് ഐപിൽ ചരിത്രത്തിലെ ഈ സീസണിലെ ഏറ്റവും വേഗതയെറിയ ബോൾ എന്നുള്ള നേട്ടത്തിന് അവകാശിയായത്.
Lockie Ferguson the new record holder. pic.twitter.com/YLXuAJe7Qc
— Mufaddal Vohra (@mufaddal_vohra) May 29, 2022
തന്റെ ആദ്യത്തെ ഓവറിലെ അവസാന ബോളിൽ 157.3കിലോമീറ്റർ സ്പീഡിലാണ് കിവീസ് താരം ബോൾ എറിഞ്ഞത്. ഈ ഐപിഎല്ലിൽ തന്നെ ഹൈദരാബാദ് താരമായ ഉമ്രാൻ മാലിക്ക് എറിഞ്ഞ 157 കിലോമീറ്റർ സ്പീഡ് ബോൾ നേട്ടമാണ് ഫെർഗൂസൻ മറികടന്നത്.നേരത്തെ ബോൾ റെക്കോർഡുമായി ഓസ്ട്രേലിയൻ പേസർ ഷോൺ ടൈറ്റ് ലിസ്റ്റിൽ ഒന്നാമനാണ്.