മുടി കൊഴിച്ചിലിനോട് ഇനി ബൈ ബൈ പറയാം.. കഞ്ഞിവെള്ളവും ഉലുവയും ചേർന്നാൽ വേറെ ലെവൽ.!! ഇവയുടെ ഗുണങ്ങൾ നിങ്ങൾ പ്രതീക്ഷിക്കുന്നതിലും അപ്പുറം.!! Fenugreek Treatment To Prevent Hair Loss
ആഹാരപദാർത്ഥങ്ങളിൽ രുചിക്ക് വേണ്ടി ഉപയോഗിക്കുവാൻ മാത്രമല്ല അറിയാതെ പോകുന്ന പല ഔഷധ ഗുണങ്ങളും ഉള്ള പദാർത്ഥമാണ് ഉലുവ എന്ന് പറയുന്നത്. പ്രധാനമായും മുടിയുടെ വളർച്ച തോരിതപ്പെടുത്തുന്നതിനും താരന്റെ അമിത ശല്യം ഇല്ലാതെ ആക്കുന്നതിനുമാണ് ഉലുവ ഉപയോഗിക്കുന്നത്. മുടി വളർച്ച ഉത്തേജിപ്പിക്കുവാൻ വളരെയധികം സഹായിക്കുന്ന ഉലുവ രക്തയോട്ടം മെച്ചപ്പെടുത്തുകയും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഇതോടൊപ്പം തന്നെ മുടി വളർച്ചയ്ക്ക് ആവശ്യമായ എല്ലാ വിറ്റാമിനുകളും ഉലുവ നൽകുന്നു. മങ്ങിയതോ ദുർബലമായതോ ആയ മുടി ഉലുവ ഉപയോഗിച്ച് ശക്തിപ്പെടുത്തുവാൻ സാധിക്കും. പതിവായി ഉലുവ ഉപയോഗിക്കുന്നവർക്ക് എയർഫോളുകൾക്ക് പോഷകങ്ങൾ ലഭിക്കുന്നു. മാത്രവുമല്ല മൃദുവായതും തിളക്കം ഉള്ളതുമായ മുടി ലഭിക്കാൻ ഉലുവ ഉപയോഗിക്കാം. കൃത്യമായി ഉപയോഗിക്കുമ്പോൾ മുടിയുടെ വേരുകളിലേക്ക് ഗുണങ്ങൾ നൽകാനും മുടി ഈർപ്പമുള്ളതായി നിലനിർത്തുവാനും സാധിക്കുന്നു. ഹെയർ കണ്ടീഷനിങ്ങിലും ഉലുവ ഉപകാരപ്രദമാണ്.
മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യം ആയിട്ടുള്ള ഒന്നാണ് ഉലുവ. വെളിച്ചെണ്ണയിൽ ഉലുവ ചൂടാക്കി ചുവന്ന നിറമായി മാറുമ്പോൾ അത് തണുക്കാനായി വാങ്ങി വയ്ക്കുക.അതിനുശേഷം ഇത് നല്ലതുപോലെ തലയിൽ തേച്ചുപിടിപ്പിച്ച് ഒരു രാത്രി മുഴുവൻ വെച്ച് ഷാമ്പു ഉപയോഗിച്ച് പിറ്റേദിവസം രാവിലെ കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ ഇത് രണ്ട് തവണ ശീലമാക്കുമ്പോൾ മുടി വളർച്ച വളരെ പെട്ടെന്ന് തന്നെ വർദ്ധിക്കുന്നതായി കാണാൻ കഴിയും.
ഉലുവ പോലെ തന്നെ മുടിയ്ക്ക് വളരെയധികം പ്രയോജനം ചെയ്യുന്ന ഒന്നാണ് കഞ്ഞിവെള്ളം. സാധാരണ കഞ്ഞിവെള്ളം നമ്മൾ ആവശ്യം ഇല്ല എന്ന് കരുതി കളയുകയാണ് പതിവ്. എന്നാൽ തലേദിവസം തെളി ഊറ്റി എടുത്തുവെച്ച കഞ്ഞിവെള്ളം ഉലുവ പോലെ തന്നെ തലയിൽ തേച്ചുപിടിപ്പിക്കുന്നതും മുടി കഴുകുന്നതിന് ഉപയോഗിക്കുന്നതും തലയ്ക്ക് തണുപ്പ് നൽകുകയും അതുവഴി താരൻ,പേൻ ശല്യം പോലെയുള്ളവ അകലുന്നതിനും സഹായിക്കുന്നു.video credit :Inside Malayalam