എതിരാളിക്ക് കയ്യടി നൽകി ഇന്ത്യൻ കോച്ച് 😍😍ഒപ്പം കൂടി വിരാട് കോഹ്ലി (കാണാം വീഡിയോ )

ഇന്ത്യ : ശ്രീലങ്ക രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം അത്യന്തം ആവേശകരമായി അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇന്ത്യൻ ടീം ഉയർത്തിയ വമ്പൻ വിജയലക്ഷ്യത്തിന് പിന്നാലെ ബാറ്റിങ് ആരംഭിച്ച ലങ്കക്ക് ഒരു വിക്കറ്റ് ഇതിനകം തന്നെ നഷ്ടമായി കഴിഞ്ഞു.

രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഒരു വിക്കെറ്റ് നഷ്ടമായ ശ്രീലങ്കൻ ടീമിന് മൂന്ന് ദിനങ്ങൾ ബാംഗ്ലൂർ ടെസ്റ്റിൽ ശേഷിക്കേ ജയം വളരെ ദൂരം മാത്രമാണ്. കേവലം ഒൻപത് വിക്കറ്റുകൾ മാത്രമാണ് രോഹിത് ശർമക്കും ടീമിനും ജയിക്കാൻ വേണ്ടത്. നേരത്തെ ഒന്നാം ടെസ്റ്റിൽ ജയിച്ച ഇന്ത്യൻ ടീം പരമ്പരയിൽ 1-0ന് മുൻപിലാണ്. ഈ ടെസ്റ്റ്‌ പരമ്പര ജയിച്ചാൽ ഇന്ത്യൻ ടീമിനെ ടെസ്റ്റ്‌ ക്യാപ്റ്റനായി അരങ്ങേറ്റ പരമ്പരയിൽ തന്നെ സമ്പൂർണ്ണ ജയത്തിലേക്ക് നയിക്കാനും രോഹിത് ശർമ്മക്ക് സാധിക്കും.

അതേസമയം രണ്ടാം ദിവസത്തെ കളിയിൽ വളരെ ഏറെ കയ്യടികൾ നേടിയത് ഇന്ത്യൻ ടീമിന്റെ ഒരു പ്രവർത്തിയാണ്. രണ്ടാം ദിനം ഇന്ത്യൻ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തതിന് പിന്നാലെ ലങ്കൻ സീനിയർ പേസർ സൂരങ്ക ലക്ക്മലിനെ അഭിനന്ദിക്കാനായി ഇന്ത്യൻ ടീം ഹെഡ് കോച്ച് രാഹുൽ ദ്രാവിഡും മുൻ ഇന്ത്യൻ ക്യാപ്റ്റനായ വിരാട് കോഹ്ലിയും എത്തി. തന്റെ അവസാന അന്താരാഷ്ട്ര മത്സരമാണ് ലക്ക്മൽ കളിക്കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റിലെ അവസാനത്തെ ടെസ്റ്റ്‌ കളിക്കുന്ന താരം രണ്ടാം ഇന്നിങ്സിൽ പന്തെറിഞാണ് തന്റെ അവസാന അന്താരാഷ്ട്ര മത്സരവും ലങ്കൻ കുപ്പായത്തിൽ പൂർത്തിയാക്കിയത്.ഏറെ കാലം ലങ്കൻ ടീമിന്റെ ന്യൂബോൾ അറ്റാക്ക് നിയന്ത്രിച്ച താരം ശ്രീലങ്കക്കായി 70 ടെസ്റ്റ്‌ മത്സരങ്ങൾ കളിച്ചിട്ടുണ്ട്.