സഞ്ജു ഇന്ത്യ വിടുമോ?? വേറെ ദേശീയ ടീമിൽ പോയി രക്ഷപെടുവാൻ ഫാൻസ്‌ ആവശ്യം

ലോക ക്രിക്കറ്റിൽ തന്നെ വളരെ ചുരുങ്ങിയ കാലം കൊണ്ട് ഏറെ ആരാധകരെ സൃഷ്ടിച്ച താരമാണ് സഞ്ജു വി സാംസൺ. ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾക്ക് എല്ലാം തന്നെ വളരെ സ്വീകാര്യനായിട്ടുള്ള സഞ്ജു സാംസൺ പക്ഷെ ഇന്ത്യൻ ജേഴ്സിയിൽ ഇന്നും സ്ഥിരം സാന്നിധ്യമല്ല

2015ൽ ഇന്ത്യൻ ദേശീയ ടീമിലേക്ക് ആദ്യമായി എത്തിയ സഞ്ജു സാംസൺ പക്ഷെ ഇന്നും അധികം മത്സരങ്ങൾ ടീം ഇന്ത്യക്കായി കളിച്ചിട്ടില്ല. അത് കൊണ്ട് തന്നെ സഞ്ജു സാംസൺ ക്രിക്കറ്റ്‌ ഭാവി എന്താകും എന്നുള്ള ആശങ്ക ഫാൻസിൽ അടക്കം സജീവമാണ്.ഓസ്‌ട്രേലിയയെക്കതിരെയുള്ള അഞ്ചു ടി 20 മത്സരങ്ങൾക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചു. ടീം തെരഞ്ഞെടുപ്പിന് പിന്നാലെ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ വീണ്ടും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. കാരണം IND vs AUS T20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിന് കണ്ടെത്താൻ സാധിച്ചില്ല. സൂര്യകുമാർ യാദവിനെ ടീമിൽ ഉൾപ്പെടുത്താൻ സഞ്ജുവിനെ ഏകദിന ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു.

എന്നാൽ വേൾഡ് കപ്പിൽ സൂര്യ കുമാറിന് മികച്ച പ്രകടനം നടത്താൻ സാധിച്ചില്ല. ഇന്ത്യയ്‌ക്കെതിരായ ഓസ്‌ട്രേലിയ പരമ്പരയിൽ ഇഷാൻ കിഷനാണ് ഒന്നാം ചോയ്‌സ് വിക്കറ്റ് കീപ്പർ, ബാക്ക് അപ്പായി ജിതേഷ് ശർമ്മയും ടീമിലെത്തി.2024 ടി20 ലോകകപ്പിന് 7 മാസങ്ങൾ മാത്രം ശേഷിക്കെ, ഇന്ത്യൻ ക്രിക്കറ്റ് ടീം ഔദ്യോഗികമായി ഒരുക്കങ്ങൾ ആരംഭിക്കും. റിങ്കു സിംഗ്, ശിവം ദുബെ എന്നിവരെ പരീക്ഷിക്കാനുള്ള അവസരം കൂടിയാണിത്.ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 പരമ്പര സഞ്ജു സാംസണിന് നഷ്ടമായതിനാൽ 2024-ലെ ടി20 ലോകകപ്പ് ടീമിൽ ഇടം നേടുന്നതിൽ അദ്ദേഹത്തിന് സംശയമുണ്ട്.

എന്നാലും സഞ്ജു സാംസൺ മുൻപിൽ എന്ത്? കരിയറിൽ ഇനിയും സഞ്ജുവിന് ഇന്ത്യൻ ടീമിലേക്ക് അവസരം ലഭിക്കാൻ എത്ര ചാൻസ് ഉണ്ട്. ഐപിഎല്ലിൽ അടക്കം മികച്ച പ്രകടനങ്ങൾ പല തവണ ബാറ്റ് കൊണ്ടും വിക്കെറ്റ് പിന്നിലും കാഴ്ചവെച്ച സഞ്ജുവിന് അവഗണിക്കുന്നത് വലിയ ഗൂഡ പദ്ധതിയെന്നാണ് ചില ഫാൻസ്‌ അഭിപ്രായം.

അത്കൊണ്ട് തന്നെ പല ആരാധകരും മലയാളി താരത്തോട് വേറെ ഏതേലും ക്രിക്കറ്റ്‌ രാജ്യത്തിലേക്ക് പോയി കളിക്കാൻ ആവശ്യം ഉന്നയിക്കുന്നുണ്ട്. മറ്റുള്ള ദേശീയ ടീമുകളിൽ സഞ്ജുവിനായി അവസരങ്ങൾ വാതിൽ തുറക്കും എന്നാണ് പലരും പറയുന്നത്.