
ഒരു പ്ലാസ്റ്റിക് കുപ്പി ഉണ്ടോ? കയ്യിൽ ഒരു തരി പോലും പൊടി തട്ടാതെ ഫാൻ ക്ലീൻ ചെയ്യാം | Fan cleaning tips
ഒന്നുകിൽ മറന്നു പോവും. ഇല്ലെങ്കിൽ സ്റ്റൂളോ ഏണിയോ കിട്ടില്ല. അതുമല്ലെങ്കിൽ ഉയരത്തിൽ ഉള്ള ഫാൻ വൃത്തിയാക്കാൻ കഴിയാതെ വരും. ഫാൻ വൃത്തിയാക്കാൻ ഏൽപ്പിച്ച മകനോ മകളോ ഭർത്താവോ ഒക്കെ ഇത് ചെയ്യാൻ വിട്ടു പോവുന്നതും മടി കാരണം മാറ്റി വയ്ക്കുന്നതും ഒരു പ്രശ്നം തന്നെ ആണ്. കൃത്യമായി വീട്ടിലേക്ക് വിരുന്നു വരുന്നവരുടെ കണ്ണിൽ ആ വൃത്തിയാക്കാത്ത ഇടം തന്നെ കണ്ണിൽ പെടുകയും ചെയ്യും.

ഇനി നമ്മളുടെ കുറ്റവും കുറവും കണ്ടു പിടിച്ച് കുത്തി സംസാരിക്കാൻ താല്പര്യം ഉള്ളവർ ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇനി മുതൽ എന്നാൽ ഇങ്ങനെ ഉള്ള ഒരു ടെൻഷനും വേണ്ട. വളരെ എളുപ്പത്തിൽ ഒരു തരി പോലും പൊടി ഇല്ലാതെ ഫാൻ വൃത്തിയാക്കുന്ന വിദ്യ ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നുണ്ട്. അതിനായി
വേണ്ടത് നമ്മൾ വലിച്ചെറിയുന്ന ഒരു പ്ലാസ്റ്റിക് കുപ്പി മാത്രം ആണ്. ആ കുപ്പിയിൽ വീഡിയോയിൽ കാണുന്നത് പോലെ മുറിക്കുക. ഈ കുപ്പിയിൽ ഒരു നീളത്തിൽ ഉള്ള വടി ഘടിപ്പിച്ചതിന് ശേഷം കുപ്പിയിൽ സോക്സ് കൂടി യോജിപ്പിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഫാനിന്റെ മുകളിലും അടിവശത്തും ഉള്ള മുഴുവൻ പൊടിയും പറപറക്കും. Fan cleaning tips