“താങ്കൾ മാന്യനാണ് സാർ ”അമ്പയറും ഇന്ത്യൻ ടീമും അനങ്ങിയില്ല!! സ്വയം വിക്കെറ്റ് നൽകി പാക് താരം

ഇന്ത്യ : പാകിസ്ഥാൻ പോരാട്ടങ്ങൾ എല്ലാം തന്നെ എക്കാലവും ക്രിക്കറ്റ്‌ ലോകത്ത് വലിയ തരംഗമായി മാറാറുണ്ട്. അതിനാൽ തന്നെ ഏഷ്യ കപ്പ് 2022ലെ രണ്ടാം മാച്ചിൽ ഇന്ത്യയും പാക് ടീമും നേരിടുമ്പോൾ എല്ലാവരും ആഗ്രഹിച്ചത് ത്രില്ലർ മാച്ച്.

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച പാകിസ്ഥാൻ ടീം വെറും 147 റൺസിലാണ് ആൾ ഔട്ട്‌ ആയത്. നാല് വിക്കറ്റുകളുമായി സീനിയർ പേസർ ഭുവിയും മൂന്ന് വിക്കറ്റുകളുമായി ഹാർദിക്ക് പാണ്ട്യയും തിളങ്ങിയ മാച്ചിൽ ഇന്ത്യൻ ടീം പാകിസ്ഥാനെ 147 റൺസിൽ വീഴ്ത്തി. പക്ഷേ എല്ലാവരിലും ഷോക്കായി മാറിയത് പാക് താരമായ ഫഖർ സമാൻ വിക്കെറ്റ് ആണ്

ഇന്ത്യൻ താരങ്ങൾ ആരും തന്നെ വിക്കെറ്റ് ആയി അപ്പീൽ ചെയ്തില്ല പക്ഷേ ഉടനടി തന്നെ കളം വിട്ടു പോയി ആണ് ഫഖർ സമാൻ ആരാധകരെ അടക്കം ഞെട്ടിച്ചത്.പാകിസ്ഥാൻ ഇന്നിംഗ്സിലെ തന്നെ ആറാമത്തെ ഓവറിൽ യുവ പേസർ ആവേശ് ഖാൻ എറിഞ്ഞ ബോളിൽ ഓഫ്‌ സൈഡിലേക്ക് കട്ട്‌ ചെയ്തൊരു ഷോട്ടിനായി ശ്രമിച്ച ബാറ്റ്‌സ്മാനായ ഫഖർ സമാന്റെ ബാറ്റിന്റെ അരികിലൂടെ ബോൾ കടന്നു പോയി എന്നത് വ്യക്തം.

പക്ഷേ ഇത് മനസിലാക്കാൻ ഇന്ത്യൻ കീപ്പർക്കൊ താരങ്ങൾക്കൊ കഴിഞ്ഞില്ല. അതിനാൽ തന്നെ ശക്തമായ അപ്പീൽ അവർ ആരും തന്നെ നടത്തിയില്ല.എന്നാൽ പെട്ടന്ന് തന്നെ ക്രീസിൽ നിന്നിറങ്ങി മടങ്ങി പോയ ഫഖർ സമാനെ കണ്ട് ഒരുവേള ഇന്ത്യൻ ടീം കളിക്കാരും കാണികളും അത്ഭുതപ്പെട്ടുവെന്നത് സത്യം. താരം തന്റെ വിക്കെറ്റ് സ്വയം മനസ്സിലാക്കി ഡ്രസ്സിംഗ് റൂമിലേക്ക് നടന്ന് നീങ്ങി. ഈ ഒരു സംഭവം വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി മാറി കഴിഞ്ഞു.

Rate this post