കിരീടം ബാംഗ്ലൂരിന് ഉറപ്പിക്കാം 😱😱സൂപ്പർ ക്യാപ്റ്റനെ വാനോളം പുകഴ്ത്തി മുൻ താരം

നീണ്ട കാത്തിരിപ്പിനൊടുവിൽ, ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2022 സീസണിലേക്കുള്ള റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) ടീമിന്റെ പുതിയ ക്യാപ്റ്റനായി ഫാഫ് ഡുപ്ലെസിസിനെ പ്രഖ്യാപിച്ചു. എട്ട് വർഷത്തോളം ടീമിനെ നയിച്ചതിന് ശേഷം മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡുപ്ലെസിസ്‌ പകരക്കാരനായി എത്തുന്നത്.

കഴിഞ്ഞ മാസം നടന്ന 2022 ഐപിഎൽ മെഗാ ലേലത്തിലാണ് മുൻ ചെന്നൈ സൂപ്പർ കിംഗ്സ് താരമായിരുന്ന ഫാഫിനെ ആർസിബി വലിയ വിലക്ക്‌ (7 കോടി) സ്വന്തമാക്കിയത്. 2021-ലെ ഐപിഎൽ കിരീടം എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിംഗ്‌സ്‌ സ്വന്തമാക്കിയപ്പോൾ, സിഎസ്കെയുടെ വിജയത്തിൽ മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ പ്രധാന പങ്ക് വഹിച്ചിരുന്നു. ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ തന്നെ മറ്റൊരു ഓപ്പണിംഗ് ബാറ്ററായ ഋതുരാജ് ഗെയ്‌ക്‌വാദ് കഴിഞ്ഞ സീസണിൽ ഓറഞ്ച് കാപ് സ്വന്തമാക്കിയപ്പോൾ, വെറും രണ്ട് റൺസ് വ്യത്യാസത്തിലാണ് 37-കാരനായ ഫാഫ് റൺവേട്ടക്കാരുടെ പട്ടികയിൽ രണ്ടാമനായത്.

ഇപ്പോൾ, ഡുപ്ലെസിസിനെ പുതിയ ക്യാപ്റ്റനായി നിയമിക്കാനുള്ള ആർ‌സി‌ബിയുടെ തീരുമാനത്തെ പ്രശംസിച്ച് ഇന്ത്യയുടെ ഇതിഹാസ താരം സുനിൽ ഗവാസ്‌കർ രംഗത്തെത്തിയിരിക്കുകയാണ്‌. ദക്ഷിണാഫ്രിക്കൻ ടീമിന്റെ ക്യാപ്റ്റനായിരുന്ന 37 കാരനായ ഡുപ്ലെസിസിക്ക്‌ ടീമിനെ മികച്ച രീതിയിൽ മുന്നോട്ട് നയിക്കാൻ സാധിക്കുമെന്ന് ഗവാസ്‌കർ പ്രത്യാശിക്കുന്നു.

“ഒരുപാട് ക്യാപ്റ്റൻസി അനുഭവപരിചയവും, നേതൃപാടവവും ഉള്ള വ്യക്തിയാണ് ഫാഫ് ഡുപ്ലെസിസ്‌. ഇപ്പോഴുണ്ടായിരിക്കുന്ന ആർസിബിയുടെ പ്രഖ്യാപനത്തിൽ എനിക് അത്ഭുതമില്ല. ഓർക്കുക, അദ്ദേഹം ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിനെ ഒരുപാട് മുന്നോട്ട് കൊണ്ടുപോയി. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ അൽപ്പം പ്രക്ഷുബ്ധത ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് ടീമിനെ ഒന്നിപ്പിച്ച് ദക്ഷിണാഫ്രിക്കയെ മികച്ച നിലയിൽ എത്തിക്കാൻ ഡുപ്ലെസിസിന് സാധിച്ചു. തീർച്ചയായും, ഫാഫ് ഡുപ്ലെസിസിന് ക്യാപ്റ്റൻസി കൈമാറാനുള്ള ആർസിബിയുടെ തീരുമാനം ഗംഭീരമാണ് ,” ഗാവസ്‌കർ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു