115 മീറ്റർ മോൺസ്റ്റർ സിക്സ് 😵‍💫😵‍💫വണ്ടർ സിക്സിൽ ഞെട്ടിച്ചു ഫാഫ് | വീഡിയോ

ലക്നൗവിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ ഡുപ്ലസിയുടെ കിടുക്കൻ സിക്സർ. മത്സരത്തിൽ ബാംഗ്ലൂർ ഇന്നിംഗ്സിന്റെ പതിനഞ്ചാം ഓവറിൽ ഫാഫ് തൊടുത്തുവിട്ട സിക്സർ 115 മീറ്റർ അകലെയാണ് ചെന്ന് വീണത്. ബാറ്റിൽ കൊണ്ട ശേഷം സ്റ്റേഡിയത്തിന് പുറത്താണ് പന്ത് ചെന്ന് പതിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും വലിയ സിക്സറുകളിൽ ഒന്നാണ് ഇത്. മാത്രമല്ല 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും ദൂരം കൂടിയ സിക്സും ഇതാണ്.

മത്സരത്തിൽ ബാംഗ്ലൂർ ഇന്നിങ്സിലെ പതിനഞ്ചാമത്തെ ഓവർ എറിഞ്ഞത് രവി ബിഷ്ണോയിയായിരുന്നു. ബിഷണോയി എറിഞ്ഞ ഓവറിലെ നാലാം പന്ത് ഒരു ഷോർട്ട് ബോളായിയാണ് വന്നത്. എന്നാൽ ഡ്യൂപ്ലസി ബാക്ക് ഫുട്ടിലേക്ക് ഇറങ്ങുകയും ശേഷം സർവ്വശക്തിയുമെടുത്ത് ബോൾ തോടുത്തുവിടുകയും ചെയ്തു. പ്രഥമ ദൃഷ്ടാ പന്ത് ഗ്യാലറിയിൽ വീഴുമെന്ന് എല്ലാവരും കരുതി എന്നാൽ സ്റ്റേഡിയത്തിന് മുകളിലൂടെ പന്ത് പുറത്തേക്ക് പോവുകയായിരുന്നു. ഇത്തരം ഒരു സിക്സ് ഇതുവരെ ഈ സീസണിൽ പിറന്നിട്ടില്ല. സിക്സിന്റെ ദൂരം എഴുതി കാണിച്ചപ്പോഴാണ് ആരാധകർ വീണ്ടും ആവേശത്തിലായത്. 115 മീറ്റർ ദൂരത്താണ് സിക്സർ വീണത്.

മത്സരത്തിൽ ടോസ് നേടിയ ലക്നൗ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബാംഗ്ലൂർ നിരയുടെ ഒരു അഴിഞ്ഞാട്ടം തന്നെയാണ് ആദ്യം കണ്ടത്. ഓപ്പണർമാരായ കോഹ്ലിയും ഡുപ്ലസിയും മികവാർന്ന പ്രകടനം ആദ്യ വിക്കറ്റിൽ കാഴ്ചവെച്ചു. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 96 റൺസ് ആണ് നേടിയത്. വിരാട് കോഹ്ലി 44 പന്തുകളിൽ 61 റൺസ് നേടി. നാല് ബൗണ്ടറികളും നാല് സിക്സറുകളുമായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. ഹാഫ് ഡ്യൂപ്ലസിയും ബാംഗ്ലൂരിനായി ഇനിംസിലൂടനീളം മികച്ച ബാറ്റിംഗ് കാഴ്ചവച്ചു.

കോഹ്ലി പുറത്തായ ശേഷമെത്തിയ മാക്സ്വെല്ലും അടിച്ചുതകർത്തതോടെ ബാംഗ്ലൂർ അതിശക്തമായ സ്കോറിലേക്ക് എത്തുകയായിരുന്നു. അവസാന ഓവറുകളിൽ ബാംഗ്ലൂരിനായി സിക്സർ മഴ പെയ്യിക്കാൻ മാക്സ്വെല്ലിന് സാധിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ച് ബാറ്റിംഗിന് അനുകൂലമായതിനാൽ തന്നെ മികച്ച ബോളിംഗ് പ്രകടനം നടത്തിയാലേ ബാംഗ്ലൂരിനെ മത്സരത്തിൽ വിജയിക്കാൻ സാധിക്കൂ.

Rate this post