ഒരൊറ്റ സീനിൽ വന്ന് ചിരിപ്പിക്കും!! മലയാളികൾക്ക് പരിചിതനായ താരം ജീവിതം അറിയുമോ

വലുതും ചെറുതുമായ പല ഹിറ്റ് ചിത്രങ്ങളിലും ചെറിയ കോമഡി രംഗങ്ങളിൽ മാത്രം കൈയ്യടി വാങ്ങുന്ന മുഖംരൂപവും ഭാവവും നമ്മുക്ക് ഏറെ പരിചിതമാണങ്കിലും നന്ദു പൊതുവാൾ സിനിമയിൽ ആരാണ് എന്ന് അറിയുന്നവർ അധികമുണ്ടാവില്ല.ഏലൂരാണ് നന്ദു പൊതുവാളിവന്റെ ജനനം.അച്ഛനൊരു ഗവൺമെന്റ് ജീവനക്കാരൻ ആയിരുന്നു എങ്കിലും, അദ്ദേഹം അക്കാലത്ത് നാടകങ്ങളിൽ അഭിനയിച്ചു പ്രതിഭ തെളിയിച്ച വ്യക്തി ആയിരുന്നു വീട്ടിൽ പഠനത്തിനായിരുന്നു മുൻതൂക്കം കൂടുതൽ എങ്കിലും കലയോട് നന്ദുവിനു ചെറുപ്പം മുതലേ ഒരു അടുപ്പം ഉണ്ടായിരുന്നു.

താൻ ഒൻപതാം ക്ലാസിൽ പഠിക്കുന്ന കാലത്ത് FACT ലളിതകലാ സമാജത്തിൽ ,സ്റ്റേജ് ആർട്ടിസ്റ്റ് കൊതുകു നാണപ്പൻ ചേട്ടന്റെ ഒരു പ്രോഗ്രാം കാണാൻ അവസരം ലഭിച്ചു. ഒരു മണിക്കൂർ നീണ്ട , ആ ആക്ഷേപ ഹാസ്യപരിപാടിയിൽ അന്ന് കമ്പം കയറിയ ആ ഒൻപതാം ക്ലാസുകാരൻ , തന്റെ കൂട്ടുകാരെ കൂടെ കൂട്ടി പലയിടത്തും അതേ ഷോ പുനരവതരിപ്പിച്ചു കൈയ്യടി നേടി. കോളേജ് കാലത്തിനു ശേഷം ഇടയിൽ കലാജീവിതത്തോട് വിടപറഞ്ഞ് ജോലിക്കായി ബോംബെയിൽ എത്തി

എങ്കിലും പിന്നെയും അതേ മിമിക്രി സ്റ്റേജുകൾ നന്ദു അറിയാതെ തന്നെ നന്ദുവിനെ തേടി എത്തി എന്നു പറയണം ഏതാണ്ട് അതേ കാലയളവിൽ തന്നെയാണ് ഒരു പ്രോഗ്രാമിനിടെ , ഫുഡ് ഇൻസ്പെക്ടർ കോഴ്സ് പഠിക്കാൻ ബോംബെയിൽ എത്തിയ അബിയെ നന്ദു പരിചയപ്പെടുന്നതും .പരിചയം സൗഹൃദത്തിനപ്പുറത്ത് സഹപ്രവർത്തനത്തിലേക്ക് വളർന്നു ഇരുവരും ചേർന്ന് പ്രോഗ്രാമുകൾ ചെയ്തുതങ്ങളുടെ നേതൃത്വത്തിലുള്ള പ്രോഗ്രാമുകൾക്ക് ക്ഷണം കൂടി വന്നതോടെ തന്നെ , ജീവിതത്തിൽ എന്നോ കുഴിച്ചുമൂടിയ തന്നിലെ കലാകാരനെ വളരാൻ വിടാനുള്ള പ്രചോദനമായി. തന്റെ ജോലി ഉപേക്ഷിച്ച് സ്റ്റേജ് പ്രോഗ്രാമുകൾക്കായി അദ്ദേഹം തന്റെ ജീവിതം മാറ്റിവച്ചു..ഇതിനിടയിൽ ദിലീപിനെ പരിചയപ്പെട്ടു, ദിലീപിലൂടെ സംവിധായകൻ ലാൽ ജോസിലേക്ക് എത്തിയ ആ സൗഹ്യദത്തിലുടെ സ്റ്റേജ് ആർട്ടിസ്റ്റ് എന്നതിൽ ഉപരി സുഹൃത്തുക്കൾ അംഗങ്ങൾ ആകുന്നപല പ്രോഗ്രാമുകളുടെയും പ്രൊഡക്ഷൻ കൺട്രോളർ ആയും മാനേജർ ആയും ഒക്കെ പിന്നണിയിലും നന്ദു പൊതുവാൾ തിളങ്ങി..അഭിനയ രംഗത്ത് നന്ദു എത്തുന്നതും ഏതാണ്ട് ഇതേ സൗഹൃദത്തിന് ഒപ്പം തന്നെയാണ് മിമിക്സ് ആക്ഷൻ 500 എന്നതാണ് ആദ്യം വേഷമിട്ട ചിത്രം

പിന്നാലെ ലേലം, മീനത്തിൽ താലികെട്ട്, പട്ടാഭിഷേകം, 4 the People, പാപ്പി അപ്പച്ചാ., കുഞ്ഞളിയൻ, വെട്ടം, തുടങ്ങി അടുത്തിടെ പുറത്തിറങ്ങിയ ബ്രോ ഡാഡിയിൽ വരെയും തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട് നന്ദു പൊതുവാൾ ചെറുതെങ്കിലും, ഓർത്തിരിക്കാവുന്ന കഥാപാത്രങ്ങളും വെള്ളിത്തിരയിൽ അവതരിപ്പിച്ച നന്ദു ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസറും ആയി സിനിമയുടെ മുന്നണിയിലും പിന്നണിയിലും ആയി ഏതാണ്ട് മുപ്പത് വർഷങ്ങൾ, ഇന്ന് അദ്ദേഹം പിന്നിടുമ്പോൾ , എത്ര വഴിമാറി സഞ്ചരിച്ചാലും , കല ജീവിതത്തിന്റെ വഴി ആണെങ്കിൽ , ഇരുട്ടിൽ തപ്പി തടഞ്ഞായാലും ,തിരിച്ച് അവിടെ തന്നെ എത്തും എന്നതിന് നന്ദു പൊതുവാൾ എന്ന കലാകാരൻ ഒരു തെളിവാണ്

Rate this post