
വൈകുന്നേരം ചായയുടെ ഒപ്പം കഴിക്കാൻ ഇതൊന്ന് ഉണ്ടാക്കി നോക്കിയാലോ!! | Evening Super Snacks Recipe
Evening Super Snacks Recipe Malayalam : വൈകുന്നേരം ചായയുടെ ഒപ്പം കഴിക്കാൻ ഇതൊന്ന് ഉണ്ടാക്കി നോക്കിയാലോ… ഇതിന്റെ രുചി അറിഞ്ഞാൽ പിന്നെ വിടുന്ന പ്രശ്നമില്ല… വൈകുന്നേരം ചായ കുടിക്കുന്ന ശീലം നമ്മുടെ നാട്ടിൽ മിക്കവർക്കും ഉണ്ട്. ഈ ചായ കുടി ശീലിച്ച ഒരാൾക്കും പിന്നെ ഒരു ദിവസം പോലും ചായ കുടിക്കാതെ ഇരിക്കാൻ കഴിയില്ല. അങ്ങനെ എങ്ങാനും കുടിക്കാതെ ഇരുന്നു കഴിഞ്ഞാൽ പിന്നെ തലവേദന തുടങ്ങുകയായി.
ഇങ്ങനെ ചായ കുടിക്കുമ്പോൾ എന്തെങ്കിലും ഒന്ന് കഴിക്കാനും കൂടി വേണം. ഈ ചായ കടി എന്നും കടയിൽ നിന്നും വാങ്ങാം എന്ന് കരുതിയാൽ പൈസ മുതലാവുകയില്ല. പിന്നെ ബേക്കറിയിൽ നിന്നും ഒക്കെ വാങ്ങുന്നതിൽ ധാരാളമായി എണ്ണ അടങ്ങിയിട്ടുണ്ടാവും. അതിനെക്കാൾ നല്ലത് നമ്മൾ തന്നെ വീട്ടിൽ എന്തെങ്കിലും ഒക്കെ ഉണ്ടാക്കുന്നതാണ്. അങ്ങനെ ഉള്ള ഒരു ചായ കടി ആണ് താഴെ കാണുന്ന വീഡിയോയിൽ ഉള്ളത്. ഈ ഒരു പലഹാരത്തിന്റെ രുചി ഒരിക്കൽ അറിഞ്ഞാൽ പിന്നെ ഒരിക്കലും കടയിൽ നിന്നും വാങ്ങുകയേ ഇല്ല.

ഇത് ഉണ്ടാക്കാനായി ആദ്യം തന്നെ അര കിലോ കടലപ്പരിപ്പ് ഒരു മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. അതിന് ശേഷം വെള്ളം വാർന്നു കഴിഞ്ഞിട്ട് അൽപം കടലപ്പരിപ്പ് മാറ്റി വയ്ക്കാം. ബാക്കിയുള്ള കടലപ്പരിപ്പ് മിക്സിയുടെ ജാറിലേക്ക് ചേർക്കാവുന്നതാണ്. വെള്ളം ചേർക്കാതെ ചതച്ചിട്ട് മറ്റൊരു പാത്രത്തിലേക്ക് മറ്റാം.
ഇനി മിക്സിയുടെ ജാറിൽ ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് ചതച്ചതിന് ശേഷം അരച്ച് വച്ചരിക്കുന്ന കടലപ്പരിപ്പിലേക്ക് ചേർക്കണം. ഒപ്പം തന്നെ സവാള അരിഞ്ഞതും ഉപ്പും മാറ്റി വച്ച കടലപ്പരിപ്പും കായപ്പൊടിയും കൂടി ചേർത്ത് നല്ലത് പോലെ യോജിപ്പിച്ചിട്ട് എണ്ണയിൽ ഇട്ട് വറുത്തു കോരുക. നല്ല രുചികരമായ ചായ കടി നമ്മുടെ അടുക്കളയിൽ നിന്നും തന്നെ തയ്യാർ. Evening Super Snacks Recipe