അടിയോടടി ഫസ്റ്റ് ദിനം ടെസ്റ്റിൽ 500 പ്ലസ് റൺസ് 😳😳 ഞെട്ടിച്ചു ഇംഗ്ലണ്ട് ടീം

പാകിസ്ഥാൻ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് തുടക്കമായി. രാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന മത്സരത്തിന്റെ ആദ്യ ദിനം ആരംഭിക്കുമ്പോൾ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ശക്തമായ നിലയിലാണ്. മത്സരത്തിന്റെ ആദ്യം ദിനം തന്നെ നാല് ഇംഗ്ലണ്ട് ബാറ്റർമാർ മൂന്നക്കം കണ്ടതോടെ, 75 ഓവർ പിന്നിട്ട് ആദ്യ ദിനം സ്റ്റംപ് എടുക്കുമ്പോൾ ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തിൽ 506 എന്ന നിലയിലാണ്.

ഓപ്പണർമാരായ സാക് ക്രൗളി, ബെൻ ഡക്കറ്റ്, വിക്കറ്റ് കീപ്പർ ഒലി പോപ്, ഹാരി ബ്രൂക് എന്നിവരാണ് ഇംഗ്ലീഷ് നിരയിൽ സെഞ്ച്വറി പ്രകടനം നടത്തിയത്. ഓപ്പണർമാരായ സാക് ക്രൗളിയും (122), ബെൻ ഡക്കറ്റും (107) ചേർന്ന് ഒന്നാം വിക്കറ്റിൽ 233 റൺസ് കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. കൂടാതെ, ഇരുവരും ചേർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം കഴിഞ്ഞ നാലുവർഷമായി കൈവശം വെച്ചിരുന്ന ഒരു റെക്കോർഡ് മറികടക്കുകയും ചെയ്തു. മത്സരത്തിന്റെ ആദ്യ സെഷനിൽ 174 റൺസ് ആണ് ക്രൗളിയും ഡക്കറ്റും ചേർന്ന് നേടിയത്.

ഇതോടെ, ഒരു ടെസ്റ്റ് മത്സരത്തിന്റെ ആദ്യ സെഷനിൽ വിക്കറ്റ് നഷ്ടമില്ലാതെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ടീമായി ഇംഗ്ലണ്ട് മാറി. നേരത്തെ, അഫ്‌ഘാനിസ്ഥാനെതിരായ ടെസ്റ്റ്‌ മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാരായ മുരളി വിജയിയും (105), ശിഖർ ധവാനും (107) ചേർന്ന് സൃഷ്ടിച്ച 158 റൺസിന്റെ റെക്കോർഡ് ആണ് ഇംഗ്ലീഷ് ബാറ്റർമാർ മറികടന്നത്. അഫ്‌ഘാനിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ 27 ഓവറിൽ നിന്നാണ് 158 റൺസ് എടുത്തതെങ്കിൽ, 23.3 ഓവറിൽ ആണ് ഇംഗ്ലണ്ട് 174 റൺസ് മത്സരത്തിന്റെ ആദ്യ സെഷനിൽ സ്കോർ ചെയ്തത്.

ഇംഗ്ലണ്ട് – പാകിസ്ഥാൻ മത്സരത്തിലേക്ക് വന്നാൽ, വിക്കറ്റ് കീപ്പർ ഒലി പോപ് 108 റൺസ് സ്കോർ ചെയ്തപ്പോൾ, 101* റൺസുമായി ഹാരി ബ്രൂക് ക്രീസിൽ തുടരുകയാണ്. 15 പന്തിൽ 34* റൺസ് സ്കോർ ചെയ്ത് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സും ക്രീസിൽ തുടരുന്നുണ്ട്. അതേസമയം, ജൊ റൂട്ടിന് മത്സരത്തിൽ 23 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. പാകിസ്ഥാനായി സാഹിദ് മഹ്മൂദ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

Rate this post