ഇന്ത്യയുടെ വില്ലൻ വീണ്ടും 😱😱4 ഓവറിൽ 6 റൺസിന് 4 വിക്കറ്റ്!! ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച് ഇംഗ്ലീഷ് ബൗളർമാർ: ഷോക്കിംഗ് തോൽവി

ഇംഗ്ലണ്ട് – ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിന മത്സരത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. മഴമൂലം 29 ഓവർ ആക്കി ചുരുക്കിയ മത്സരത്തിൽ 118 റൺസിനാണ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ തകർത്തത്. നേരത്തെ ഒന്നാം ഏകദിന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക 62 റൺസിന് വിജയിച്ചിരുന്നു. ഇതോടെ, പരമ്പരയിൽ 1-1 ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കക്കൊപ്പമെത്തി. മാഞ്ചസ്റ്റർ ഏകദിനത്തിൽ ഇംഗ്ലീഷ് ബൗളർമാരുടെ പ്രകടനമാണ് ഇംഗ്ലണ്ടിന് മികച്ച ജയം സമ്മാനിച്ചത്.

മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് മോശം തുടക്കമാണ് ലഭിച്ചത്. ഇംഗ്ലണ്ട് ബാറ്റിംഗ് നിരയിലെ ആദ്യ ആറ് ബാറ്റർമാരിൽ ഓപ്പണർ ബെയർസ്റ്റോ (28) ഒഴികെ മറ്റാർക്കും 20 റൺസിനു മുകളിൽ സ്കോർ ചെയ്യാൻ സാധിച്ചില്ല. എന്നാൽ, വാലറ്റത്ത് ലിയാംലിവിങ്സ്റ്റൺ (38), സാം കറൻ (35), ഡേവിഡ് വില്ലി (21) എന്നിവർ നടത്തിയ പ്രകടനമാണ് ഇംഗ്ലണ്ടിനെ 201 റൺസിൽ എത്തിച്ചത്.

എന്നാൽ, 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ദയനീയ തുടക്കമാണ് ലഭിച്ചത്. ഇന്നിംഗ്സിന്റെ 3,4 ഓവറുകളിലായി 4 വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ടോപ് ഓർഡറിലെ നാലിൽ മൂന്ന് ബാറ്റർമാരും ഡക്കിന് പുറത്തായത് ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത ആഘാതമായി. മലൻ (0), വാണ്ടർ ഡസ്സൻ (0) എന്നിവരെ ടോപ്ലെ മടക്കിയപ്പോൾ, ഡി കോക്കിനെ (5) വില്ലി മടക്കി.

ബോൾ നേരിടുന്നതിന് മുന്നേ തന്നെ മാർക്രം റൺഔട്ട്‌ ആവുകയും ചെയ്തു. ഇതോടെ, 4 ഓവറിൽ 6 റൺസിന് 4 വിക്കറ്റ് എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക തകർന്നടിഞ്ഞു. ദക്ഷിണാഫ്രിക്കയുടെ സ്കോർബോർഡ് 6 റൺസിൽ നിൽക്കെയാണ് 4 വിക്കറ്റും നഷ്ടമായത് എന്നത് ശ്രദ്ധേയമാണ്. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായതോടെ, ദക്ഷിണാഫ്രിക്ക 20.4 ഓവറിൽ 83 റൺസിന് ഓൾഔട്ട് ആയി.