ഇന്ത്യൻ ബാറ്റിംഗിനെ വിറപ്പിച്ച രണ്ട് ക്യാച്ചുകൾ 😱😱😱കോഹ്ലിക്ക്‌ കണ്ടക ശനി!! കാണാം വീഡിയോ

ഇന്ത്യ – ഇംഗ്ലണ്ട് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ആതിഥേയർക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. എഡ്ജ്ബാസ്റ്റൺ ടി20 മത്സരത്തിൽ 49 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ഒന്നാം ടി20-ക്ക് സമാനമായി, രണ്ടാം മത്സരത്തിലും ഇന്ത്യൻ ബൗളർമാർ പിടിമുറുക്കിയതോടെ വിജയലക്ഷ്യത്തിന് ഏറെ പിന്നിലായി ഇംഗ്ലണ്ട് ബാറ്റിംഗ് നിര തകർന്നടിയുകയായിരുന്നു. ഇന്ത്യ ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 121 റൺസ് നേടാനെ സാധിച്ചുള്ളൂ.

ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ബാറ്റിംഗ് അത്ര സുഖകരമായിരുന്നില്ല. പുതിയ ഓപ്പണിംഗ് സഘ്യമായ ക്യാപ്റ്റൻ രോഹിത് ശർമ്മയും റിഷഭ് പന്തും മികച്ച രീതിയിൽ തുടങ്ങിയെങ്കിലും, ഇന്നിംഗ്സിന്റെ അഞ്ചാം ഓവറിൽ രോഹിത്തിന്റെ വിക്കറ്റ് നഷ്ടമായതിന് പിന്നാലെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായത് ഇന്ത്യയുടെ ബാറ്റിംഗിനെ കാര്യമായി ബാധിച്ചു.

ഇന്ത്യയുടെ ടോപ് ഓർഡർ തകർത്തതിൽ, ഇംഗ്ലണ്ട് ബൗളർമാർക്കൊപ്പം ഫീൽഡർമാരും ഏറെ പ്രശംസ നേടി. ഇംഗ്ലണ്ട് നിരയിലെ പുതുമുഖമായ റിച്ചാർഡ് ഗ്ളീസൺ എറിഞ്ഞ ഇന്നിംഗ്സിന്റെ അഞ്ചാം ഓവറിലെ നാലാം ബോൾ ഒരു പുൾ ഷോട്ടിന് ശ്രമിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഒരു തകർപ്പൻ ക്യാച്ചിലാണ് വിക്കറ്റിന് പിറകിൽ ഉണ്ടായിരുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ പുറത്താക്കിയത്. ഉയർന്ന ബോളിന് ലക്ഷ്യമാക്കി പിറകോട്ടോടിയ ബട്ട്ലർ, പന്തിനെ പറന്ന് പിടിക്കുകയായിരുന്നു.

തുടർന്ന്, ഇന്നിംഗ്സിന്റെ ഏഴാം ഓവർ എറിയാനെത്തിയ ഗ്ളീസൺ, ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയുടെ വിക്കറ്റും വീഴ്ത്തി ഇന്ത്യയെ ഞെട്ടിച്ചു. ഗ്ളീസന്റെ ബോൾ കോഹ്ലിയുടെ ടോപ് എഡ്ജിൽ തട്ടി ഉയർന്നപ്പോൾ, ബാക്വാർഡ് പോയിന്റിൽ ഫീൽഡ് ചെയ്തിരുന്ന ഡേവിഡ് മലൻ ബോൾ പിന്തുടർന്ന് ഓടുകയും, ഒടുവിൽ ഒരു മനോഹര ഡൈവിലൂടെ പന്ത് കൈപ്പിടിയിൽ ഒതുക്കുകയും ചെയ്യുകയായിരുന്നു.