ടി :20 ലോകക്കപ്പ് ചാമ്പ്യൻമാരായി ഇംഗ്ലണ്ട്!! രക്ഷകൻ ബെൻ സ്റ്റോക്സ്

2022ലെ ഐസിസി ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് കിരീടം സ്വന്തമാക്കി ഇംഗ്ലണ്ട് ടീം. ആവേശം നിറഞ്ഞു നിന്ന ത്രില്ലർ മാച്ചിൽ പാകിസ്ഥാൻ എതിരെ 5 വിക്കെറ്റ് ജയം നേടിയാണ് ജോസ് ബട്ട്ലറും ടീമും രണ്ടാം തവണ ടി :20 ക്രിക്കറ്റ്‌ ലോകക്കപ്പ് കിരീടം നേടിയത്

ആകാംക്ഷയും സസ്പെൻസും നിറഞ്ഞു നിന്ന കളിയിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ടീം 20 ഓവറിൽ 8 വിക്കെറ്റ് നഷ്ടത്തിൽ 137 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ 19 ഓവറിൽ 5 വിക്കെറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് സംഘം ജയത്തിലേക്ക് എത്തി. ഇംഗ്ലണ്ട് ടീമിനായി ഒരിക്കൽ കൂടി നിർണായക മാച്ചിൽ രക്ഷകനായി എത്തിയത് മറ്റാരും അല്ല സ്റ്റാർ ആൾറൗണ്ടർ ബെൻ സ്റ്റോക്സ് തന്നെ.

https://twitter.com/ICC/status/1591757458145304576?s=20&t=5HQK6_ABk008rHflnMLCJQ

നിർണായക സമയത്തിൽ ബാറ്റ് കൊണ്ട് മികച്ച അർദ്ധ സെഞ്ച്വറിയുമായി തിളങ്ങിയ ഇംഗ്ലണ്ട് ടീമിനെ മറ്റൊരു ഐസിസി കിരീടത്തിലേക്ക് എത്തിച്ചു. ബെൻ സ്റ്റോക്സ് 49 ബോളിൽ 5 ഫോറും 1 സിക്സ് അടക്കം 52 റൺസ് നേടി വിജയ റൺസും സ്വന്തമാക്കി

https://twitter.com/ICC/status/1591731043115192321?s=20&t=5HQK6_ABk008rHflnMLCJQ

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ടീമിന് വലിയ ഒരു ടോട്ടലിലേക്ക് എത്താൻ കഴിഞ്ഞില്ല. തുടരെ വിക്കറ്റുകൾ നഷ്ടമായ പാകിസ്ഥാൻ ടീമിനായി മസൂദ് (38 റൺസ് ), ബാബർ അസം (32 റൺസ് ) എന്നിവർ തിളങ്ങി. ഇംഗ്ലണ്ട് ടീമിനായി ന്യൂ ബോളിൽ സാം കരൺ കാഴ്ചവെച്ചത് സൂപ്പർ പ്രകടനം. മൂന്ന് വിക്കറ്റുകൾ താരം വീഴ്ത്തിയപ്പോൾ റാഷിദ്‌, ജോർഥൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.