പേസ് ഞങ്ങൾ ഫ്രണ്ട്‌ :ഇന്ത്യൻ ടീമിന് മുന്നറിയിപ്പ് നൽകി ഡീൻ എൽഗർ

ഇന്ത്യ : സൗത്താഫ്രിക്ക മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം നാളെ കേപ്ടൗണിൽ ആരംഭം കുറിക്കുമ്പോൾ ശക്തരുടെ പോരാട്ടത്തിൽ ആരാകും ടെസ്റ്റ്‌ പരമ്പര സ്വന്തമാക്കുക എന്നത് ശ്രദ്ധേയമായൊരു ചോദ്യമാണ്. ഒന്നാം ടെസ്റ്റിൽ ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം ടെസ്റ്റ്‌ ഏഴ് വിക്കറ്റിന് നേടിയാണ് സൗത്താഫ്രിക്കയുടെ വരവ്.

രണ്ടാം ടെസ്റ്റിൽ ബാറ്റിങ് നിര പൂർണ്ണമായി തകർന്നപ്പോൾ എല്ലാ അർഥത്തിലും മികച്ച് നിന്നാണ് സൗത്താഫ്രിക്ക ആധികാരിക ജയം പിടിച്ചെടുത്തത്. ഇന്ത്യൻ ടീം ഇതുവരെ ജയിച്ചിട്ടില്ലാത്ത കേപ്ടൗണിൽ മൂന്നാം ടെസ്റ്റ്‌ മത്സരത്തിനായി എത്തുമ്പോൾ വിരാട് കോഹ്ലിക്കും ടീമിനും ആശങ്കകൾ ധാരാളമാണ്. എന്നാൽ മൂന്നാം ടെസ്റ്റ്‌ മത്സരത്തിന് മുന്നോടിയായി ടീം ഇന്ത്യക്ക് വമ്പൻ മുന്നറിയിപ്പ് നൽകുകയാണ് ഇപ്പോൾ സൗത്താഫ്രിക്കൻ നായകൻ ഡീൻ എൽഗർ. മൂന്നാം ടെസ്റ്റിലും ജയിക്കാൻ കഴിയുമെന്നാണ് നായകൻ വാക്കുകൾ.

“രണ്ടാം ടെസ്റ്റ്‌ മത്സരത്തിലെ മികവ് ഞങ്ങൾക്ക് മൂന്നാം ടെസ്റ്റിലും ആവർത്തിക്കാൻ കഴിഞ്ഞാൽ ജയം ഏറെക്കുറെ ഉറപ്പാണ്. ഞങ്ങൾ രണ്ടാം ടെസ്റ്റിന്റെ ജയത്തിൽ പൂർണ്ണമായും ആത്മവിശ്വാസത്തിലാണ്. പേസ് ബൌളിംഗ് എന്നും ഞങ്ങളുടെ സുഹൃത്താണ്. അതിനാൽ തന്നെ കേപ്ടൗണിൽ ഇന്ത്യൻ ടീമിനെ തോൽപ്പിക്കാൻ കഴിയുമെന്നാണ് വിശ്വാസവും. മൂന്നാം ടെസ്റ്റിലും പേസർമാരെ ഉപയോഗിക്കും ” എൽഗർ പ്ലാൻ വിശദമാക്കി.മൂന്നാം ടെസ്റ്റ്‌ മത്സരത്തിൽ അഞ്ചാമത് ഒരു പേസ് ബൗളറെ മഹാരാജിന് പകരം സൗത്താഫ്രിക്ക ഉപയോഗിക്കുമോയെന്നതാണ് ശ്രദ്ധേയം.

ഇന്ത്യൻ സ്ക്വാഡ് :Virat Kohli (Captain), KL Rahul, Mayank Agarwal, Cheteshwar Pujara, Ajinkya Rahane, Shreyas Iyer, Hanuma Vihari, Rishabh Pant (wk), Wriddhiman Saha (wk), R Ashwin, Shardul Thakur, Md. Siraj, Priyam paanchal,Jayant Yadav, Ishant Sharma, Mohd. Shami, Umesh Yadav, Jasprit Bumrah