വീട്ടിൽ റവയും മുട്ടയും ഉണ്ടോ ? ഒന്നോ രണ്ടോ മിനിറ്റിൽ കൊതിയൂറും പലഹാരം റെഡി

അര കപ്പ് റവയും ഒരു മുട്ടയും ഉണ്ടെങ്കിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു പലഹാരം ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. ഈ പലഹാരം ഉണ്ടാക്കാനായി വളരെ കുറച്ചു സമയം മതി എന്നതാണ് ഇതിന്റെ പ്രത്യേകത. ഒന്നോ രണ്ടോ മിനിറ്റ് ഉണ്ടെങ്കിൽ വളരെ രുചികരമായ ഈ പലഹാരം ഉണ്ടാക്കാനായിട്ട്. അതു പോലെ തന്നെ തയ്യാറാക്കാനും വളരെ എളുപ്പമാണ്.

ഒരു ദിവസം ഏത് സമയത്ത് വേണമെങ്കിലും ഉണ്ടാക്കാവുന്നതാണ് ഈ ഒരു വിഭവം.  രാവിലെ പ്രാതൽ ആയിട്ടും വൈകുന്നേരം ചായയുടെ ഒപ്പവും കഴിക്കാവുന്ന ഒന്നാണ് ഈ ഒരു വിഭവം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാവുന്ന ഈ വിഭവം ഉണ്ടാക്കുന്നത് എങ്ങനെ എന്നത് വ്യക്തമായി തന്നെ വീഡിയോയിൽ കാണിക്കുന്നുണ്ട്. ഈ പലഹാരം ഉണ്ടാക്കാൻ വേണ്ട ചേരുവകളും അളവും ഒക്കെയും ഈ വീഡിയോയിൽ ഉണ്ട്.

അര കപ്പ് റവ എടുത്തിട്ട് ഒരു മുട്ടയും ആവശ്യത്തിന് ശർക്കര ഗ്രേറ്റ് ചെയ്തതും തേങ്ങ ചിരകിയതും ചേർത്ത് നല്ലത് പോലെ യോജിപ്പിക്കണം.ഇതിനെ മിക്സിയുടെ ജാറിൽ ഇട്ടിട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലത് പോലെ അരച്ചെടുക്കണം. വീഡിയോയിൽ കാണുന്ന പരുവത്തിൽ മാവ് തയ്യാറാക്കിയിട്ട് ബേക്കിങ് സോഡയും ചേർക്കണം.

ഒരു അപ്പച്ചട്ടിയിൽ എണ്ണ നല്ലത് പോലെ ചൂടാക്കിയിട്ട് അൽപം മാവ് ഒഴിച്ചിട്ടു ഒരു അടപ്പ് വെച്ച് മൂടി വയ്ക്കണം. ഒരു വശം വെന്തത്തിന് ശേഷം അടുത്ത വശം മറിച്ചിട്ട് വേവിക്കണം. നല്ല സോഫ്റ്റ്‌ ആയിട്ടുള്ള ഈ പലഹാരം കഴിക്കാനും ഏറെ രുചികരമാണ്. ഇതു വരെ കഴിച്ചിട്ടില്ലാത്ത ഈ വെറൈറ്റി പലഹാരം ഉണ്ടാക്കി നൽകിയാൽ കുട്ടികൾ നിങ്ങളുടെ പിന്നാലെ നടക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.