
ബ്രെഡും മുട്ടയും ഉണ്ടോ? നല്ല രുചികരമായ കിടിലൻ ദോശ തയ്യാർ!! അതും വെറും 10 മിനിറ്റിൽ!! |
വെറും 10 മിനിറ്റിൽ ഉണ്ടാക്കുന്ന ഈ ദോശ ഉണ്ടാക്കാനായി ആദ്യം തന്നെ 6 ബ്രെഡ് എടുത്തിട്ട് അതിന്റെ അരികുകൾ എല്ലാം മുറിച്ചു മാറ്റുക. ബ്രെഡ് ചെറിയ കഷ്ണങ്ങളായി ബൗളിൽ ഇട്ടതിനു ശേഷം കുറച്ചു റവ ചേർത്തു കൊടുക്കാം. ഒപ്പം കുറച്ചു അരിപ്പൊടിയും തൈരും ഉപ്പും വെള്ളവും കൂടി ചേർത്ത് യോജിപ്പിച്ചു എടുക്കണം.

ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി നല്ലത് പോലെ അരച്ചെടുത്തിട്ട് ദോശ മാവിന്റെ പരുവത്തിൽ കലക്കി എടുക്കണം. ഈ മാവ് ഉപയോഗിച്ച് ദോശ ചുട്ട് എടുക്കണം. ദോശ മാവ് കല്ലിൽ ഒഴിചിട്ട് ഇതിലേക്ക് സവാളയും പച്ചമുളകും മല്ലിയിലയും എല്ലാം ചെറുതായി അരിഞ്ഞു ചേർക്കണം. ഇതിന്റെ മുകളിൽ മുട്ട പൊട്ടിച്ചു ഒഴിക്കണം.
ഇതിലേക്ക് അൽപ്പം മുളകുപൊടിയും കുരുമുളക് പൊടിയും നെയ്യും കൂടി വിതറിയാൽ പണി കഴിഞ്ഞു. ചെറിയ തീയിൽ തിരിച്ചും മറിച്ചും ഇട്ട് വേവിച്ചാൽ മാത്രം മതി. എളുപ്പത്തിൽ ഉണ്ടാക്കാവുന്ന നല്ല രുചികരമായ ബ്രെഡ് ദോശ തയ്യാർ. ഒരു കറിയും കൂടാതെ തന്നെ കഴിക്കാൻ പറ്റുന്ന ഒരു വിഭവമാണ് ഇത്. കുട്ടികൾക്ക് ലഞ്ച് ബോക്സിലും കൊടുത്തു വിടാൻ പറ്റിയ ഒരു വിഭവമാണ്. Egg Bread Dosa, Easy Breakfast Recipe