ലേലത്തിൽ വന്നാൽ ഈ പാക് താരങ്ങൾ കോടികൾ നേടും 😱ഇത് അപൂർവ്വ നേട്ടക്കാർ

പാകിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടി20 ഫോർമാറ്റിൽ നിരവധി യുവതാരങ്ങളെ സംഭാവന ചെയ്തിട്ടുണ്ട്. ഈ വർഷം നടന്ന ഐസിസി ടി20 ലോകകപ്പിലെ പാകിസ്ഥാന്റെ മികച്ച പ്രകടനത്തിന് ഇന്ധനമായതും അവരുടെ യുവതാരങ്ങളുടെ കരങ്ങളായിരുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ നിരവധി യുവ പ്രതിഭകൾ ഉയർന്നുവന്നതാണ് ഇതിന് കാരണം, അതിനാൽ, ലോകത്തിലെ ഏറ്റവും താരമൂല്ല്യമുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റ്‌ ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിൽ പാകിസ്ഥാൻ കളിക്കാർ പങ്കെടുത്താൽ, ഐപിഎൽ 2022 താരലേലത്തിൽ ഏറ്റവും കൂടുതൽ തുക നേടാനാകുന്ന 5 കളിക്കാർ ആരൊക്കെ എന്ന് നമുക്കൊന്ന് പരിശോധിക്കാം.

തീർച്ചയായും പട്ടികയിൽ ഒന്നാമൻ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ – ഓപ്പണർ മുഹമ്മദ്‌ റിസ്വാൻ തന്നെ. 2021-ൽ, പ്രത്യേകിച്ച് ടി20 ഫോർമാറ്റിൽ, തൊടുന്നതെല്ലാം പൊന്നാക്കി മാറ്റിയ താരമാണ് റിസ്വാൻ. ഒരു കലണ്ടർ വർഷത്തിൽ, ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർ റെക്കോർഡ് പൂർത്തിയാക്കിയ റിസ്വാന്, ഓപ്പണറായി ഇറങ്ങി ഇന്നിംഗ്സിലുടനീളം ബാറ്റ് ചെയ്യാനുള്ള ഒരു അസാധാരണമായ കഴിവ് കൈവശമുണ്ട്. തീർച്ചയായും, ഐപിഎൽ ലേലത്തിൽ റിസ്വാൻ എത്തിയാൽ, ഫ്രാഞ്ചൈസികൾ കോടികൾ വാരിയെറിയും എന്ന് ഉറപ്പാണ്.

പട്ടികയിലെ രണ്ടാമൻ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ആണ്. എല്ലാ ഫോർമാറ്റിലും ഒരു പോലെ തിളങ്ങാൻ കഴിയുന്ന അസം, ടി20 ഫോർമാറ്റിൽ നിലവിലെ ലോക ഒന്നാം നമ്പർ ബാറ്ററാണ്. സ്പിന്നർമാരെയും പേസർമാരെയും ഒരുപോലെ അടിച്ചു പറത്താൻ കഴിവുള്ള അസം, ഐപിഎൽ താരലേലത്തിൽ എത്തിയാൽ, ഏറ്റവും ഉയർന്ന ബിഡ് നേടുന്ന താരങ്ങളിൽ ഒരാളാകും എന്ന് തീർച്ചയാണ്. ടി20 ക്രിക്കറ്റിൽ പാകിസ്ഥാൻ ടീമിന്റെ മറ്റൊരു കണ്ടെത്തലായ ഇടങ്കയ്യൻ പേസർ ഷഹീൻ അഫ്രീദിയാണ് പട്ടികയിൽ മൂന്നാമൻ. വേഗത കൊണ്ടും ഉയരം കൊണ്ടും ബൗളിങ്ങിൽ അഡ്വാൻടേജ് ഉള്ള ഷഹീൻ, ഐപിഎൽ താരലേലത്തിൽ പങ്കെടുത്താൽ വലിയ വിലക്ക്, ഫ്രാഞ്ചൈസികൾ താരത്തെ സ്വന്തമാക്കും എന്ന് ഉറപ്പാണ്.

പാകിസ്ഥാന്റെ ടി20 സ്പെഷ്യലിസ്റ്റ് ഓൾറൗണ്ടറായ ശദാബ് ഖാൻ പട്ടികയിൽ നാലാമനായി ഉൾപ്പെടുന്നു. ഡെത്ത് ഓവറുകളിൽ ഹിറ്റ്‌ ചെയ്യാനും, ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്താനും കഴിവുള്ള താരം, ഐപിഎൽ താരലേലത്തിൽ പങ്കെടുത്താൽ, ഓൾറൗണ്ടറെ സ്വന്തമാക്കാൻ എല്ലാ ഫ്രാഞ്ചൈസികളും ശ്രമം നടത്തും എന്ന കാര്യത്തിൽ സംശയമില്ല. പാകിസ്ഥാൻ ടീമിന്റെ മധ്യനിര ബാറ്ററായ ആസിഫ് അലിയെയാണ് പട്ടികയിൽ അഞ്ചാമനായി പരിഗണിക്കുന്നത്. ബാറ്റിംഗിൽ സ്ഥിരത പുലർത്തുന്ന ആസിഫ് അലി, ഐപിഎൽ താരലേലത്തിൽ ഉൾപ്പെട്ടാൽ, തീർച്ചയായും മികച്ചൊരു ബിഡ് അദ്ദേഹത്തിന് വേണ്ടി ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം

Rate this post