117 രൂപയ്ക്കു ജിയോ Wi-Fi നൽകുമ്പോൾ, ഇന്റർനെറ്റിനായി നമ്മളെന്തിന് ഭീമമായ തുകയടക്കണം

വർക്ക്‌ ഫ്രം ഹോം, ഉയർന്ന ഇന്റർനെറ്റ്‌ നിരക്ക് എന്നിവ നിങ്ങൾക്ക് തലവേദന സൃഷ്ടിക്കുകയും വൈഫൈ ഇല്ലാതെ നിങ്ങളുടെ ജോലിയും നടക്കുന്നില്ലെങ്കിൽ, ഈ വാർത്ത നിങ്ങളെപ്പോലുള്ള ജിയോ ഉപയോക്താക്കൾക്ക് മാത്രമുള്ളതാണ്. ഇപ്പോൾ, മികച്ച EMI ഓഫർ പ്രയോജനപ്പെടുത്തി നിങ്ങൾക്ക് ജിയോ ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള അവസരമാണ് ജിയോ ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഈ സുവർണാവസരം ജിയോ വെബ്സൈറ്റിൽ മാത്രമാവും ലഭ്യമാവുക. WiFi Mesh Extender JCM0112 വാങ്ങാൻ നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ, വളരെ കുറഞ്ഞ വിലയ്ക്ക് അത് വാങ്ങാനുള്ള മികച്ച അവസരമാണ് ഇപ്പോൾ കമ്പനി നൽകിയിരിക്കുന്നത്.

കീശ കാലിയാകാതെ മികച്ച EMI ഓഫറുകളോടെ നിങ്ങൾക്ക് ഇപ്പോൾ വാങ്ങാൻ കഴിയുന്ന ഒരു ഉൽപ്പന്നമാണിത്. Wi-Fi റൂട്ടറിന്റെ യഥാർത്ഥ വിലയായി കമ്പനിയുടെ സൈറ്റിൽ പറയുന്നത് 2,499 രൂപയാണ്. എന്നാൽ ഈ ഉൽപ്പന്നം ഇപ്പോൾ, 117 രൂപ നൽകിയാൽ നിങ്ങളുടെ വീട്ടിലും എത്തിക്കാം. കമ്പനിയുടെ ഈ മികച്ച EMI വാഗ്ദാനം ഉപയോഗപ്പെടുത്തി, 117 രൂപ മാത്രം EMI അടച്ച് നിങ്ങൾക്ക് ഇത് വാങ്ങാം.