ക്യാപ്റ്റൻ സ്ഥാനവും നഷ്ടമായി സഞ്ജു 😱ശ്രീശാന്ത് ഒൻപത് വർഷ ശേഷം ടീമിൽ 😍സൂപ്പർ രഞ്ജി ടീമുമായി കേരളം

അടുത്ത വർഷം ആരംഭിക്കാനിരിക്കുന്ന രഞ്ജി ട്രോഫി ടൂർണമെന്റിനുള്ള കേരള ടീമിന്റെ 24 അംഗ പ്രാഥമിക സ്‌ക്വാഡ് പ്രഖ്യാപിച്ചു. സച്ചിൻ ബേബിയെ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തപ്പോൾ, ഇന്ത്യയുടെ വെറ്ററൻ പേസർ എസ് ശ്രീശാന്തിനെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയത് ടീം പ്രഖ്യാപനത്തിൽ ശ്രദ്ധ ആകർഷിച്ചു. വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദാണ് വൈസ് ക്യാപ്റ്റൻ.

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യിലും വിജയ് ഹസാരെ ട്രോഫി ഏകദിനത്തിലും സഞ്ജു സാംസൺ കേരളത്തെ നയിച്ചിരുന്നു. എന്നാൽ, രണ്ട് ടൂർണമെന്റുകളിലും കേരളം ക്വാർട്ടറിൽ പുറത്തായിരുന്നു. ബംഗാൾ, വിദർഭ, രാജസ്ഥാൻ, ഹരിയാന, ത്രിപുര എന്നിവയ്‌ക്കൊപ്പം എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് കേരളം മത്സരിക്കുക. 2022 ജനുവരി 13 ന് കേരളം തങ്ങളുടെ ഉദ്ഘാടന മത്സരത്തിൽ വിദർഭയെ നേരിടും.

24 അംഗ പ്രാഥമിക സ്ക്വാഡിൽ ഇടം പിടിച്ചതോടെ, 2013ൽ തന്റെ അവസാന ഫസ്റ്റ് ക്ലാസ്സ്‌ മത്സരം കളിച്ച ശ്രീശാന്തിന്, 9 വർഷത്തിന് ശേഷം ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കറ്റിലേക്കുള്ള തിരിച്ചു വരവായിരിക്കും അടുത്ത വർഷം നടക്കാനിരിക്കുന്ന രഞ്ജി ട്രോഫി ടൂർണമെന്റ്. കേരള ടീമിന്റെ രഞ്ജി ട്രോഫി സാധ്യത സ്‌ക്വാഡിൽ ഇടം പിടിച്ചതിന് ശേഷം, ശ്രീശാന്ത് ഇൻസ്റ്റാഗ്രാമിൽ ഒരു സന്ദേശം പങ്കുവെച്ചു. “എന്റെ മനോഹരമായ സംസ്ഥാനത്തിന് വേണ്ടി 9 വർഷങ്ങൾക്ക് ശേഷം രഞ്ജി ട്രോഫി കളിക്കാൻ ഒരുങ്ങുന്നു,” ശ്രീശാന്ത് കുറിച്ചു.

കേരള രഞ്ജി സാധ്യതാ പട്ടിക:;സച്ചിൻ ബേബി (ക്യാപ്റ്റൻ), വിഷ്ണു വിനോദ് (വൈസ് ക്യാപ്റ്റൻ & വികെ), ആനന്ദ് കൃഷ്ണൻ, രോഹൻ കുന്നുമൽ, വത്സൽ ഗോവിന്ദ്, രാഹുൽ പി, സൽമാൻ നിസാർ, സഞ്ജു സാംസൺ, ജലജ് സക്‌സേന, സിജോമോൻ ജോസഫ്, അക്ഷയ് കെ.സി, മിഥുൻ എസ്, ബേസിൽ എൻ.പി, നിധീഷ് എംഡി, മനു കൃഷ്ണൻ, ബേസിൽ തമ്പി, ഫാനൂസ് എഫ്, എസ് ശ്രീശാന്ത്, അക്ഷയ് ചന്ദ്രൻ, വരുൺ നായനാർ (WK), ആനന്ദ് ജോസഫ്, വിനൂപ് മനോഹരൻ, അരുൺ എം, വൈശാഖ് ചന്ദ്രൻ.