വെള്ളാരം കണ്ണുമായി വന്ന് 90കളിലെ സിനിമാപ്രേക്ഷകരുടെ മനസ്സിൽ ആദ്യ സിനിമകൊണ്ട് തന്നെ ഇടം നേടിയ നടി

എം ടി, ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്ന എന്നു സ്വന്തം ജാനകിക്കുട്ടി എന്ന ക്ലാസ്സിക്‌ സിനിമയിൽ വെള്ളാരം കണ്ണുകളുമായി വന്ന കുഞ്ഞാത്തോലിനെ സിനിമകണ്ട ഒരു പ്രേക്ഷകനും മറക്കാൻ ഇടയില്ല.അത്രമേൽ മനസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന കഥാപാത്രമായിരുന്നു അത്. കുഞ്ഞാത്തോൽ എന്ന സാങ്കല്പിക കഥാപാത്രമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച കഥാപാത്രമായി എത്തിയത് ചഞ്ചൽ എന്ന നടി ആയിരുന്നു.

നീണ്ടതും ചുരുണ്ടതുമായ മുടിയും വെള്ളാരം കണ്ണുമുള്ള യക്ഷി കഥാപാത്രത്തെയാണ് ചഞ്ചൽ അവതരിപ്പിച്ചത്. 1997ല്‍ മോഡലിങ്ങിലൂടെയാണ് ചഞ്ചല്‍ തൻ്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് ടെലിവിഷൻ പരിപാടികളിലെ അവതാരകയായി മാറി. നിരവധി മലയാളം ചാനലുകളില്‍ ക്വിസ് പ്രോഗ്രാമുകളും ചര്‍ച്ചകളും ചഞ്ചല്‍ അവതരിപ്പിച്ചിരുന്നു.

എന്ന് സ്വന്തം ജാനകിക്കുട്ടിക്ക് ശേഷം ചഞ്ചൽ അഭിനയിച്ചത് വെറും രണ്ട് സിനിമകൾ കൂടി മാത്രമാണ്.1998 ൽ എ കെ ലോഹിതദാസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ ഓർമ്മചെപ്പ് എന്ന സിനിമയും 1999 ഇൽ രാജീവ്‌ അഞ്ചൽ സംവിധാനം ചെയ്ത ഋഷിവംശം എന്ന സിനിമയും .ഓർമ്മചെപ്പിലെ നയികാവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലെ ഈ 3 സിനിമകളിൽ മാത്രം അഭിനയിച്ച ചഞ്ചലിനെ മലയാള സിനിമ പ്രേക്ഷകർ മറക്കാതെ നിൽക്കാൻ എന്നു സ്വന്തം ജാനകിക്കുട്ടി എന്ന ഒറ്റ സിനിമതന്നെ ധാരാളമായിരുന്നു.

പിന്നീട് സിനിമയിൽ നിന്നും പൂർണമായും വിട്ട് നിന്ന ചഞ്ചൽ നൃത്ത രംഗത്തേക്ക് ചുവറ്റുമാറ്റി.വിവാഹത്തിന് ശേഷം ഭർത്താവ് ഹരിശങ്കറിനൊപ്പം അമേരിക്കയിലാണ് ചഞ്ചൽ ഇപ്പോൾ താമസം. നീഹാർ, നിള എന്ന രണ്ടു മക്കളാണ് താരത്തിനുള്ളത്. സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നുവെങ്കിലും നൃത്തരംഗത്ത് സജീവമാണ് താരം.