അയാളുടെ കാലുകൾ ചലിക്കില്ലെന്ന് അറിഞ്ഞപ്പോൾ 😱ക്രിക്കറ്റ്‌ ലോകം ഞെട്ടി :പരിക്ക് തകർത്ത കരിയർ

എഴുത്ത് :പ്രണവ് തെക്കേടത്ത്;ദാദ കപ്പുയർത്തുന്ന സ്വപ്നവുമായി ടീവി ക്ക് മുന്നിലിരുന്നൊരു ദിനമുണ്ട് ഓർമ്മകളിൽ ,2003ലെ വേൾഡ് കപ്പ് ഫൈനലിന് മൂന് വർഷങ്ങൾക്ക് മുന്നേ ഹൃദയത്തെ തകർത്തൊരു ഐസിസി നോക്ക് ഔട്ട് ട്രോഫി ഫൈനലിലെ തോൽവിയുണ്ട്അന്ന് സെഞ്ചുറി നേടി വിന്നിങ് റൺസ് ബൗണ്ടറിയിലൂടെ സ്വന്തമാക്കി ഓടിയാഘോഷിച്ച ക്രിസ് കെയിൻസിന്റെ ആ കാലുകൾ ഇന്ന് പഴയത് പോലെ ചലിക്കുന്നില്ലെന്ന വാർത്തകൾ വല്ലാതെ മനസ്സിനെ തളർത്തുന്നുണ്ട് .

തന്റെ ഇഷ്ടത്തിനനുസരിച്ചു സിക്‌സറുകൾ സ്വന്തമാക്കിയും രണ്ട് ഫോര്മാറ്റിലെയും മികച്ചൊരോൾറൗണ്ടറായി റൺസും വിക്കറ്റും തന്റെ പേരിനൊപ്പം ചേർത്തും അയാൾ നടന്നു നീങ്ങിയ ഒരു കാലമുണ്ട് ക്രിക്കറ്റിൽ ,ഇന്നും ലോകം വീക്ഷിച്ച മികച്ച ഓൾറൗണ്ടർ മാരുടെ നാമം മൊഴിയുമ്പോൾ നിസംശയം കടന്നു വരുന്ന ക്രിസ് കെയിൻസ് .പരിക്കുകൾ ആ നാളുകളിൽ അയാളോട് കുറച്ചെങ്കിലും അലിവ് കാണിച്ചിരുന്നെങ്കിൽ ഇയാൻ ബോതത്തെ പോലെ അയാളും പ്രസിദ്ധിയാർജിക്കുമായിരുന്നെന്ന് വിലയിരുത്തപെട്ട ക്രിക്കറ്റ് ലോകത്തെ എക്സ്പെർട്സിന്റെ വാക്കുകളുണ്ട് ,ഗിൽക്രിസ്റ്റ് തകർക്കുന്നതിന് മുന്നേ ടെസ്റ്റ് ക്രിക്കറ്റിലെ കൂടുതൽ സിക്‌സറുകൾ അയാളുടെ പേരിൽ അറിയപ്പെട്ട നാളുകൾ .

കിവികളുടെ ആദ്യ കാലത്തെ ഏകദിനത്തിലെ ഫാസ്റ്റസ്റ്റ്‌ സെഞ്ചുറി സ്വന്തമാക്കിയ ഇന്നും ന്യൂസീലൻഡ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ വിക്കറ്റ് വേട്ടയിൽ 6 ആം സ്ഥാനം നിലനിർത്തുന്ന ക്രിസ് കെയിൻസ്.കളിക്കളം വിട്ടതിന് ശേഷം ബാങ്ക് റപ്റ്റ് ആയും തന്റെ ചെലവുകൾക്ക് വേണ്ട പണം സ്വന്തമാക്കാൻ ക്ലീനിങ് ജോലിയിൽ ഏർപ്പെടുകയും ചെയ്യുന്ന ക്രിസ് കെയിൻസ് പിന്നെയും വാർത്തകളിൽ നിറയുന്നുണ്ട്എന്നാൽ ഇന്നയാൾ കടന്നു പോവുന്നത് അതിലും മോശം സാഹചര്യത്തിലൂടെയാണ് ആന്തരിക രക്ത സ്രാവത്തെ തുടർന്ന് മരണത്തെ മുഖാമുഖം കണ്ടയാൾ തിരിച്ചു വരുകയാണ് ,അപ്പോഴും ഒരുകാലത്തു വിക്കറ്റിനിടയിലും ബൗളിംഗ് ക്രീസിലേക്കും ആവേശത്തോടെ ഓടിയടുത്ത ആ കാലുകൾ ശസ്ത്രക്രിയക്ക് ശേഷം ചലിക്കുന്നില്ല

വീൽ ചെയറിനെ ആശ്രയിച്ചയാൾ മുന്നോട്ട് പോവുമ്പോൾ ഓർമ്മയിലേക്കെത്തുന്നത് ഐസിസി നോക്ക് ഔട്ട് ട്രോഫി ഫൈനലിൽ (ഇന്നത്തെ ഐസിസി ചാമ്പ്യൻസ് ട്രോഫി )അർദ്ധശതകം സ്വന്തമാക്കാൻ സച്ചിന്റെ തലയ്ക്ക് മുകളിലൂടെ സ്വന്തമാക്കുന്ന ആ സിക്‌സറാണ് .straight down the ground സിക്സറുകളാൽ അയാൾ കളം നിറഞ്ഞ ആ കാലമാണ്