ആരാണ് ഈ സൂപ്പർസ്റ്റാർ എന്ന് മനസ്സിലായോ? Childhood Image Of Super Star

സിനിമ ലോകത്തെ നടി നടന്മാരുടെ ബാല്യകാല ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് ട്രെൻഡിങ് ആയി തുടരുകയാണ്. ഓരോ ദിവസവും സിനിമ ആരാധകർ കൂടുതൽ സെലിബ്രിറ്റികളുടെ കുട്ടിക്കാല ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ്. തങ്ങളുടെ ഇഷ്ട താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ കാണാനുള്ള ആരാധകരുടെ ആഗ്രഹം തന്നെയാണ്, സെലിബ്രിറ്റി ചൈൽഡ്ഹുഡ് ചിത്രങ്ങളെ ഇന്റർനെറ്റ് ലോകത്ത് ഇത്രത്തോളം വൈറൽ ആക്കിയത്.

ഇന്ത്യൻ സിനിമ ആരാധകർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന നായകന്മാരിൽ ഒരാളുടെ ബാല്യകാല ചിത്രവുമായിയാണ് ഞങ്ങൾ ഇന്ന് എത്തിയിരിക്കുന്നത്. ബോളിവുഡ് സിനിമ ലോകത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി, പ്രേക്ഷകരെ അമ്പരപ്പിക്കുന്ന വ്യത്യസ്തതയാർന്ന കഥാപാത്രങ്ങളുമായി നിറഞ്ഞുനിൽക്കുന്ന ഒരു നടന്റെ ബാല്യകാലത്തെ ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. ഈ ചിത്രം നോക്കി യഥാർത്ഥത്തിൽ ഇത് ആരാണെന്ന് മനസ്സിലായെങ്കിൽ, നിങ്ങൾ ഇപ്പോൾ തന്നെ കമന്റ് ബോക്സിൽ ആളുടെ പേര് രേഖപ്പെടുത്തുക.

ബോളിവുഡ് സിനിമ ലോകത്ത് വാഴുന്ന മൂന്ന് ഖാനുമാരുടെ കാലഘട്ടത്തിൽ, അവരോടൊപ്പം തന്നെ തിളങ്ങി നിന്ന നടൻ ഹൃതിക് റോഷന്റെ ബാല്യകാലത്തെ ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. 1980-ൽ ബാലതാരമായിയാണ്‌ ഹൃതിക് റോഷൻ തന്റെ സിനിമ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട്, 1987-ൽ അസിസ്റ്റന്റ് ഡയറക്ടറുടെ റോളിലും ഹൃതിക് റോഷൻ സജീവമായി. സൽമാൻ ഖാൻ ചിത്രം ‘കരൺ അർജുൻ’, ഷാരുഖ് ഖാൻ ചിത്രം ‘കൊയ്‌ല’ എന്നിവയിൽ എല്ലാം അസിസ്റ്റന്റ് ഡയറക്ടർ ആയി ഹൃതിക് റോഷൻ പ്രവർത്തിച്ചിട്ടുണ്ട്.

2000-ത്തിൽ പുറത്തിറങ്ങിയ ‘കഹോ നാ പ്യാർ ഹായ്’ എന്ന ചിത്രത്തിലൂടെയാണ് ഹൃതിക് റോഷൻ നായക വേഷത്തിൽ ബോളിവുഡ് സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, ‘കൊയ് മിൽ ഗയ’, ‘കൃഷ്’, ‘ധൂം 2’, ‘സിന്ദഗി ന മിലേഗി ദൊമ്ബാര’, ‘കാബിൽ’ തുടങ്ങി നിരവധി സിനിമകൾ ശ്രദ്ധിക് റോഷൻ ബോളിവുഡ് പ്രേക്ഷകർക്ക് സമ്മാനിച്ചു. 2017-ൽ പുറത്തിറങ്ങിയ ‘വിക്രം വേദ’ എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് ഇനി ഹൃതിക് റോഷന്റെതായി ഈ വർഷം പുറത്തിറങ്ങാൻ ഒരുങ്ങുന്ന ചിത്രം.

Rate this post