കേരളത്തിന്‌ വില്ലനായി ഓക്ബച്ചേ മാറുമോ 😱ആശങ്കയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ

ഇന്ത്യൻ സൂപ്പർ ലീഗിലെ അൺ ബീറ്റൺ റൺ തുടരാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹൈദരാബാദ് എഫ് സി യെ നേരിടും.രാത്രി 7.30ന് വാസ്‌കോയിലെ തിലക് മൈതാനത്താണ് മത്സരം ആരംഭിക്കുക.2022ലെ ആദ്യത്തെ ജയമാണ് കേരള ടീം ലക്ഷ്യമിടുന്നത് എങ്കിൽ തുടർ ജയമാണ് ഹൈദരാബാദ് ടീം ലക്ഷ്യം.

ഹീറോ ഐഎസ്എൽ ചരിത്രത്തിൽ 44 ഗോളുകളോടെ ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ താരമാണ് ഒഗ്ബെചെ. എഫ്‌സി ഗോവയ്‌ക്കായി 57 മത്സരങ്ങളിൽ നിന്ന് 48 ഗോളുകൾ നേടിയ ഫെറാൻ കൊറോമിനസിന്റെ എക്കാലത്തെയും റെക്കോർഡിന് ഇപ്പോൾ 4 ഗോളുകൾക്ക് പിറകിലാണ് നൈജീരിയൻ.നൈജീരിയൻ താരം ഈ സീസണിൽ 7 വ്യത്യസ്ത ലീഗ് മത്സരങ്ങളിൽ ഗോൾ നേടിയിട്ടുണ്ട്.

കഴിഞ്ഞ മത്സരത്തിൽ എടികെ മോഹൻ ബഗാനുമായി ഹൈദരാബാദിന് 2-2 സമനിലയിൽ തൃപ്തരായെങ്കിലും അതിനുമുമ്പ് ഒഡീഷയെ 6-1ന് പരാജയപ്പെടുത്തിയിരുന്നു.അതിൽ രണ്ട് ഗോളുകൾ ബാർത്തലോമിയോ ഒഗ്ബെച്ചെയുടെ വകയായിരുന്നു.ഒമ്പത് ഗോളുകൾ നേടിയ നൈജീരിയക്കാരൻ ലീഗിലെ മുൻനിര സ്കോററാണ്. ബ്ലാസ്റ്റേറ്റ്സിനു ഏറ്റവും ഭീഷണി ഉയർത്തുന്ന താരവും ഒഗ്ബെച്ചെയാണ്.

അതേസമയം ആല്‍വാരോ വാസ്‌ക്വെസ്‌ ജോര്‍ജ് പെരേര ഡിയസ് ലൂണ എന്നിവരടങ്ങുന്ന വിദേശ താരത്തിന്റെ മികച്ച ഫോമാണ് ബ്ലാസ്റെര്സ്റ്റിന്റെ ശക്തി. നാല് ഗോൾ നേടിയ സഹലിന്റെ ഗോളടി മികവ് ഇന്ന് ആവർത്തിക്കും എന്നാണ് ഏവരും കണക്കുകൂട്ടുന്നത്. ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും ഈ സീസണില്‍ നേര്‍ക്കുനേര്‍ ഇറങ്ങുന്ന ആദ്യ മത്സരമാണ്. ഇതോടെ ഇരു ടീമും ലീഗിലെ എല്ലാ ടീമുകളുമായും ഒരു റൗണ്ട് മത്സരം പൂര്‍ത്തിയാക്കും.