ഇന്ത്യക്ക് ലോകകപ്പ് നേടിത്തരാൻ അവതരിച്ചയാൾ 😱ബാറ്റിങ് നേട്ടങ്ങൾ അപൂർവ്വം

എഴുത്ത് :പ്രണവ് തെക്കേടത്ത്;ഇടതുകയ്യന്റെ ബാറ്റിംഗ് ചാരുതയോ,ആരുടേയും മനം മയക്കുന്ന ആ സ്ട്രോക്ക് പ്ളേയോ,എതിരാളികളെ ഭീതിപ്പെടുത്തുന്ന അഗ്ഗ്രഷനോ അയാളിൽ നിറഞ്ഞിരുന്നില്ല ,അപ്പോഴും കളി കാണാൻ ആരംഭിച്ച ആ നാളുകളിൽ ഇന്ത്യൻ ടീം പെട്ടെന്ന് നേടണമെന്നാഗ്രഹിച്ച വിക്കറ്റുകളിൽ ഒന്നായിരുന്നു ഗാരി കേർസ്റ്റന്റേത് ,അസാമാന്യ മന ശക്തിയോടെ ക്രീസിൽ നിലയുറപ്പിച്ച് മോശം പന്തുകളെ ബൗണ്ടറിയിലേക്ക് പായിക്കുന്ന ഓപ്പണർ ,ടീമിനെന്നും ആവശ്യമായ അടിത്തറ പാകുന്ന ട്രഡീഷണൽ ലെഫ്റ് ഹാൻഡർ.

വര്ണവിവേചനത്തിന്റെ പേരിൽ വര്ഷങ്ങളായി മാറ്റി നിർത്തേണ്ടി വരുമ്പോഴും തങ്ങളുടെ രണ്ടാം ജന്മത്തിലും സൗത്താഫ്രിക്കയെ മുന്നോട്ട് നയിക്കാൻ ഒരുപാട് പ്രതിഭാശാലികൾ നിറഞ്ഞു നിന്നിരുന്നു അവിടെ 1993ൽ ഗാരിയും അരങ്ങേറുകയാണ് ,11 വർഷങ്ങൾ നീണ്ടു നിൽക്കുന്നൊരു കരിയർ പാഡഴിക്കുമ്പോൾ 101 ടെസ്റ്റുകളിൽ 46 ന് അടുത്തുള്ള ആവറേജിൽ 21 ശതകത്തോടെ സ്വന്തമാക്കുന്ന 7289 റൻസുകൾ ,185 ഏകദിനങ്ങളിൽ നിന്ന് 41 എന്ന ആവറേജിൽ 13 സെഞ്ചുറിയോടെ പേരിലാക്കുന്ന 6798 റൻസുകൾ .അവിടെ 1996 ലോക കപ്പിൽ യു എ ഈ ക്കെതിരെ അയാൾ സ്വന്തമാക്കുന്ന 188 റൻസുകൾ 19 വർഷത്തോളം ലോക കപ്പിലെ ഒരു ബാറ്റ്സ്മാന്റെ ഉയർന്ന വ്യക്തിഗത സ്കോറായി നില നിൽക്കുന്നുണ്ട് ,ടെസ്റ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങൾക്കെതിരെയും ശതകം സ്വന്തമാക്കുന്ന ആദ്യ താരമായിരുന്നു അയാൾ ,സൗത്താഫ്രിക്കക്ക് വേണ്ടി ആദ്യമായി 100 ടെസ്റ്റ് മാച്ചുകളിൽ കളത്തിലിറങ്ങിയ താരവും മറ്റാരുമല്ല ,കാലിസ് മറികടക്കുന്നത് വരെ ആ വെള്ള കുപ്പായത്തിലെ കൂടുതൽ റൻസുകളും,ശതകളും ആ പേരിലായിരുന്നു അറിയപ്പെട്ടത്.

മറുവശത്തു ഓപ്പണേഴ്‌സ് മാറി വരുമ്പോഴും ഒരറ്റം അയാൾക്ക് മാത്രം അവകാശപെട്ടതായിരുന്നു ,അവിടെ 14 മണിക്കൂറും 30 മിനുട്ടും ക്രീസിൽ ചിലവഴിച്ചുകൊണ്ട് ഇംഗ്ലണ്ടിനെതിരെ ഡര്ബണില് പൊരുതി സ്വന്തമാക്കുന്ന 275 റൻസുകൾ പോലുള്ള ഇന്നിങ്‌സുകളുണ്ട് ക്രീസിൽ ചിലവഴിച്ച സമയത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ ഇന്നിംഗ്സ് ആ കാലത്തെ ഒരു സൗത്താഫ്രിക്കൻ ബാറ്സ്മാൻറെ ലോങ്ങർ ഫോര്മാറ്റിലെ ഉയർന്ന സ്കോറും അതായിരുന്നു പിന്നീട് അത് ഗ്രേയാം സ്മിത്ത് തകർക്കുകയാണ് ,

അപ്പോഴും 90 കളിലെ ഇതിഹാസതുല്യരായ ഓപ്പണേഴ്സിന്റെ നാമങ്ങൾ ചർച്ച ചെയ്യുമ്പോൾ അധികമാരും ആഘോഷിക്കാത്ത നാമമാണത്പക്ഷെ ക്രിക്കറ്റിനെ അടുത്തറിഞ്ഞ ആ നാളുകളിൽ ആ ബാറ്റിൽ നിന്ന് പിറവികൊണ്ട റൻസുകൾ സൗത്താഫ്രിക്കൻ ക്രിക്കറ്റ് ടീമിനെ ഒരു വലിയ ശക്തിയാക്കി മാറ്റുന്നതിൽ വ്യക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ഉറപ്പായും പറയാൻ സാധിക്കും ,ഗിബ്‌സുമായി ക്രീസിലേക്ക് നടന്നു നീങ്ങിയ ആ നാളുകളിൽ ആ ഓപ്പണിങ് കൂട്ടുകെട്ട് അത്രമാത്രം ഒരു ഇന്ത്യൻ ആരാധകൻ എന്ന നിലയിൽ എന്നെ ഭീതിപ്പെടുത്തുന്നുണ്ട് ,അവിടെ അവർ ഒരുമിച്ചു സ്വന്തമാക്കുന്ന 9 സെഞ്ചുറി കൂട്ടുകെട്ടുകളിൽ സച്ചിന്റെയും ഗാംഗുലിയുടെയും ശതകങ്ങൾ പാഴായി പോവുന്ന ഓർമ്മകളുണ്ട്

ആ സങ്കടങ്ങളൊക്കെ ഇന്ത്യൻ കോച്ചിന്റെ രൂപത്തിൽ വന്നയാൾ കഴുകി കളയുകയാണ് 28 വർഷത്തെ ഒരു ജനതയുടെ സ്വപ്നം പൂർത്തീകരിച്ചുകൊണ്ട് കോഹ്‌ലിയുടെ തലയിലേറി വാങ്കെടെ വലം വെയ്ക്കുന്ന ആ കേർസ്റ്റാൻ തന്നെയാണെനിക്കെന്നും പ്രിയ്യപ്പെട്ടവൻ