ഇത് നൂറ്റാണ്ടിന്റെ ജയം😱 സിക്സും ഫോറും അടിച്ചില്ല പക്ഷേ 5 റൺസ്‌ അടിച്ച് ജയിച്ചു (കാണാം വീഡിയോ )

ക്രിക്കറ്റിൽ എല്ലായ്പ്പോഴും ത്രില്ലിംഗ് മത്സരങ്ങൾ കാണികൾക്ക് ഒരു ഹരമാണ്. അതും, അവസാന പന്തി അഞ്ചോ, ആറോ, റൺസ് വേണമെന്നിരിക്കെ, ബാറ്റർ ഒരു സിക്സ് അടിച്ച് കളി ജയിപ്പിച്ചാൽ, ആഹാ അന്തസ്സ്, കണ്ടിരിക്കുന്നവർക്ക് കുളിര് കോരും. ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പാകിസ്ഥാനിലെ ഒരു ആഭ്യന്തര ക്രിക്കറ്റ്‌ ലീഗായ, അൽ-വക്കീൽ ക്രിക്കറ്റ് ലീഗിൽ ഇതരത്തിലൊരു സംഭവം ഉണ്ടായി. എന്നാൽ, അത് ആരാധകരെ ത്രിൽ അടിപ്പിച്ചതിനൊപ്പം പൊട്ടി ചിരിപ്പിക്കുകയും ചെയ്ത ഒരു കാഴ്ച്ചയായിരുന്നു.

ഓഡിയോണിക്, ഓട്ടോമാൾ എന്നീ ടീമുകൾ തമ്മിലുള്ള മത്സരത്തിലെ അവസാന ഓവറിലെ അവസാന ബോളിൽ ആണ് ഈ രസകരമായ സംഭവം നടന്നത്. ആദ്യം ബാറ്റ് ചെയ്ത ഓഡിയോണിക് 20 ഓവറിൽ 154 റൺസ് നേടിയിരുന്നു. തുടർന്ന്, 155 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓട്ടോമാളിന് അവസാന പന്തിൽ രണ്ട് വിക്കറ്റ് ശേഷിക്കെ ജയിക്കാൻ അഞ്ച് റൺസ് വേണമായിരുന്നു.19.5 ഓവറിൽ 150/8 എന്ന നിലയിൽ ഉണ്ടായിരുന്ന ഓട്ടോമാളിന് വേണ്ടി ക്രീസിൽ, സ്ട്രൈക്കിൽ റഹീൽ എ.മജെയും നോൺ-സ്ട്രൈക്കിൽ അദീൽ ആബിദ് ഷാമും ആയിരുന്നു. അവസാന പന്തിൽ 5 റൺസ് വേണം എന്നുള്ളത്കൊണ്ടുതന്നെ എങ്ങനെ ബോൾ വന്നാലും, ഉയർത്തി അടിക്കണം എന്ന് ഉറപ്പിച്ചാണ് സ്ട്രൈക്കിൽ റഹീൽ നിൽക്കുന്നത്. അവസാന പന്ത് പേസർ ഒരു ലെങ്തി ഡെലിവറി ചെയ്യുന്നു, ബാറ്റർ പന്ത് ലോംഗ്-ഓഫ് ലക്ഷ്യം വെച്ച് വീശി.

എന്നാൽ, ടൈമിംഗ് തെറ്റി ബാറ്റിൽ തട്ടിയ പന്ത്, മിഡ്‌ ഓഫിലേക്ക് നീങ്ങി. മിഡ്‌ ഓഫിൽ ഫീൽഡ് ചെയ്തിരുന്ന ഏക ഫീൽഡറുടെ കൈകളിലേക്ക് പന്ത് ഭദ്രമായി എത്തി. എങ്ങനെ പോയാലും, ഓട്ടോമാൾ ബാറ്റർമാർ ഏറ്റവും കൂടിയാൽ രണ്ട് റൺസ് ഓടും എന്ന് എല്ലാവരും പ്രതീക്ഷിച്ചു. ഓഡിയോണിക് വിജയിച്ചതായി കമന്റെറ്റമാർ വരെ പറഞ്ഞു. എന്നാൽ, സ്റ്റംപിന് നേരെ പന്തെറിഞ്ഞാൽ, അത് ഓവർ ത്രോ ആവുമോ എന്ന് ഭയന്ന് ഫീൽഡർ പന്ത് കൈവശം വെച്ച് ഓടി വന്ന് സ്ട്രൈക്കറുടെ എൻഡിലേക്ക് എത്തി.

അപ്പോഴേക്കും സ്ട്രൈക്കർ എൻഡിൽ ബാറ്റർ എത്തിയിരുന്നു, തുടർന്ന് നോൺ-സ്ട്രൈക്ക് എൻഡിൽ എൻഡിൽ ബാറ്റർ എത്തിയിട്ടില്ല എന്ന് ശ്രദ്ധയിൽപ്പെട്ട ഫീൽഡർ, സ്റ്റംപ് ലക്ഷ്യം വെച്ച് അങ്ങോട്ട് പന്തെറിഞ്ഞു. നിർഭാഗ്യവശാൽ പന്ത് സ്റ്റംപിൽ നിന്ന് ഒഴിഞ്ഞു മാറുകയും, ഓവർ ത്രോ ആവുകയും ചെയ്തു. അപ്പോഴേ, മൂന്ന് റൺസ് ഓടിയെടുത്തിരുന്ന ബാറ്റർമാർ, ഓവർ ത്രോ മുതലാക്കി രണ്ട് റൺസ് കൂടി ചേർത്ത് ടീമിനെ വിജയത്തിലെത്തിച്ചു.