
പഞ്ചാബ് ടീമിലും ഡിവില്ലേഴ്‌സ് 😱😱😱യുവ താരം സ്പെഷ്യൽ ഷോട്ടിൽ കണ്ണുതള്ളി മായങ്ക് അഗർവാൾ
ഐപിഎൽ 2022 സീസണിന്റെ ഇതുവരെയുള്ള കണ്ടെത്തലുകളിൽ ഒരാളാണ് ജിതേഷ് ശർമ്മ. തീർച്ചയായും പഞ്ചാബ് കിംഗ്സിന്റെ യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഈ ഐപിഎൽ സീസണിൽ ചില മിന്നുന്ന ഹിറ്റിംഗ് പ്രകടനത്തിലൂടെ ഇതിനോടകം തന്നെ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടിയിട്ടുണ്ട്. ബാറ്റിംഗിനൊപ്പം ജിതേഷിന്റെ വിക്കറ്റിന് പിന്നിലെ പ്രകടനവും എടുത്ത് പറയേണ്ടതാണ്.
പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ നടന്ന മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ തന്റെ ടീമായ പഞ്ചാബ് കിംഗ്‌സിനെ ഒരു വലിയ സ്‌കോറിലെത്തിക്കാൻ സഹായിക്കുന്നതിനായി ജിതേഷ് ശർമ്മ ഇന്നിംഗ്സിന്റെ അവസാന ഓവറുകളിൽ തകർത്തടിച്ചു. മത്സരത്തിൽ 15 പന്തിൽ 2 ഫോറും 2 സിക്സും സഹിതം 200.00 സ്ട്രൈക്ക് റേറ്റോടെ ജിതേഷ് ശർമ്മ 30 റൺസുമായി പുറത്താകാതെ നിന്നു.

ഇന്നിംഗ്സിലെ ജയദേവ് ഉനദ്കട്ട് എറിഞ്ഞ 18-ാം ഓവറിലെ അവസാന ബോൾ വിക്കറ്റ് കീപ്പർ-ബാറ്റർ ഷോർട്ട് തേർഡ് മാൻ ഫീൽഡർക്ക് മുകളിലൂടെ ഒരു സ്കൂപ്പ് ഷോട്ട് കളിച്ചു. അത് ബൗണ്ടറിയിലേക്ക് നീങ്ങിയതോടെ, ഡഗൗട്ടിൽ ഇരുന്നിരുന്ന പഞ്ചാബ് കിംഗ്സ് നായകൻ മായങ്ക് അഗർവാൾ വരെ അത്ഭുതപ്പെട്ടു. അഗർവാളിന്റെ മുഖത്ത് പ്രകടമായ എക്സ്പ്രഷനിൽ നിന്ന്, പഞ്ചാബ് നായകന് അനുഭവപ്പെട്ട വിസ്മയം വായിച്ചെടുക്കാവുന്നതാണ്.
— Diving Slip (@SlipDiving) April 13, 2022
മാത്സരത്തിലേക്ക് വന്നാൽ, ശിഖർ ധവാൻ (70), മായങ്ക് അഗർവാൾ (52) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ പഞ്ചാബ് കിംഗ്സ് ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യൻസിന്റെ പോരാട്ടം 20 ഓവറിൽ 186 റൺസിൽ അവസാനിച്ചു. 9 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് കണ്ടെത്തിയ മുംബൈ ഇന്ത്യൻസ് നിരയിൽ 49 റൺസെടുത്ത ഡെവാൾഡ് ബ്രെവിസ് ആണ് ടോപ് സ്കോറെർ.