ഹാക്കിങ്ങ് ഭീഷണി!! നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോരും!! ഗൂഗിൾ ക്രോം അപ്ഡേറ്റ് ചെയ്യാൻ മുന്നറിയിപ്പ് നൽകി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം

നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോരും!! ഗൂഗിൾ ക്രോം അപ്ഡേറ്റ് ചെയ്യാൻ മുന്നറിയിപ്പ് നൽകി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം.കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ബ്രൌസർ ഗൂഗിൾ ക്രോം ആണ്. വളരെ വലിയ സുരക്ഷാ പ്രേശ്നങ്ങളാണ് ഇപ്പോൾ ഗൂഗിൾ ക്രോം നേരിടുന്നത്. നമ്മുടെ സ്വകാര്യ വിവരങ്ങൾ ചോരാനും, മാൽവേയറുകൾ നിക്ഷിപ്തമാകാനും സാധ്യതയുണ്ടെന്ന കണ്ടത്തെലിനെ തുടർന്നാണ് ഈ മുന്നയിരിപ്പ് നൽകിയിരിക്കുന്നത്.

കൂടാതെ വേറെയും സുരക്ഷാ പ്രേശ്നങ്ങൾ ഉണ്ടെന്നു കണ്ടെത്തിയത് പുറമെ നിന്നുള്ള ഗവേഷകർ ആണ്. ആയതിനാൽ ഈ ബ്രൗസർ ഉപയോഗിക്കുന്നവർ ഉടൻ തന്നെ പുതിയ വേര്ഷനിലേക്ക് മാറണമെന്നാണ് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സ്‌ക്രീനിന്റെ മുകളിൽ വലതുവശത്തായി കാണുന്ന അപ്ഡേറ്റ് ഓപ്ഷനിലൂടെ അടുത്ത വേർഷണലേക്ക് മാറാം.

ഇപ്പോളത്തെ ഗൂഗിൾ ക്രോം ബ്രൗസറിന് 22 സുരക്ഷാ പ്രേശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണ് അവകാശപ്പെടുന്നത്. ആയതിനാൽ ഗൂഗിൾ ക്രോം ബ്രൌസർ ഉപയോഗിക്കുന്ന എല്ലാവരും തന്നെ തങ്ങളുടെ ഗൂഗിൾ ക്രോം അപ്ഡേറ്റ് ചെയ്‌ത്‌ എത്രയും പെട്ടന്ന് സ്വയം സുരക്ഷിതരാകണം. ഈ വിവരം നിശ്ചയമായും പാലിക്കുകയും എല്ലാവരിലേക്കും എത്തിക്കുകയും ചെയ്യണം.