30 ലക്ഷത്തിന് 1800 sqft ൽ ഒരു മനോഹരമായ വീട്.. ആരും ആഗ്രഹിക്കും ഇങ്ങനെ ഒരു സ്വപ്നഭവനം.!!

വീട് എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. ആ ഒരു സ്വപ്നം സാക്ഷത്കരിക്കണം എങ്കിൽ കഠിന പ്രയത്നം തന്നെ നടത്തണം എന്ന് എല്ലാവര്ക്കും അറിയാമല്ലോ? വ്യത്യസ്തമായ രീതിയിൽ വീട് നിര്മിക്കുന്നതിനായാണ് ഓരോരുത്തരും ശ്രമിക്കുന്നതും ആഗ്രഹിക്കുന്നതും. അത്തരത്തിൽ ട്രഡീഷണൽ രീതിയിലുള്ള ഒരു വീട് ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

ട്രഡീഷണൽ രീതിയിൽ ആണ് ഈ വീട് രൂപ കല്പന ചെയ്തിരിക്കുന്നത്. ട്രഡിഷനലിന്റെ കൂടെ മോഡേൺ രീതി കൂടി ഉൾപ്പെടുത്തിയിരിക്കുന്നത് കൊണ്ട് തന്നെ ഇത് ഏറെ ആകർഷകമാണ്. ഈ വീട് സ്ഥിതി ചെയ്യുന്നത് പതിമൂന്നു സെന്റ് ഭൂമിയിലാണ്. ഹാളിലായി മനോഹരമായ ഒരു കോർട്ടിയാർഡ് നിർമിച്ചിട്ടുണ്ട്. ഇതിന്റെ പ്രത്യേകത എന്തെന്നാൽ പകൽ സമയം പോലും മിക്ക വീടുകളിലും ലൈറ്റ് ഇടേണ്ടി വരാറുണ്ട്.

അത് പൂർണമായും ഒഴിവാക്കാവുന്നതാണ്. കൂടതെ ഇവിടെ ഒരു പൂജ സ്പേസ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ബെഡ്‌റൂമുകളാണ് ഉള്ളത്. ഇതിൽ രണ്ടെണ്ണം അറ്റാച്ചഡ് ബാത്രൂം ഉള്ളതും മറ്റൊന്ന് കോമ്മൺ ബാത്റൂമും ആണ്. ഇതിനും ഇവിടെ ഒരു പ്രത്യേകത ഉണ്ട്. അതായത് അറ്റാച്ചഡ് ബാത്രൂം ആണെങ്കിൽ പോലും ഡയറക്റ്റ് ബെഡ്‌റൂമിൽ നിന്നും ബാത്‌റൂമിലേക്ക് എന്റർ ചെയ്യാത്ത രീതിയിൽ ആണ് ഈ ഒരു പോർഷൻ ഒരുക്കിയിട്ടുള്ളത്.

ഓപ്പൺ ടൈപ് കിച്ചൻ ആണ് ഈ വീടിനായി ഒരുക്കിയിരിക്കുന്നത്. മുപ്പത് ലക്ഷത്തിൽ പതിമൂന്നു സെൻറ് പ്ലോട്ടിൽ നിർമിച്ചിരിക്കുന്ന ഈ വീട് നിങ്ങൾക്കിഷ്ടമാവുകയാണെങ്കിൽ ലൈക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കല്ലേ..