വേദിക അവസാനത്തെ അടവും പുറത്തെടുത്തു ;സ്വന്തം തലക്കടിച്ച് സുമിത്രയെ കുറ്റക്കാരിയാക്കുന്ന വേദിക ഇത്തവണ വിജയിക്കുമോ? വേദികയെ അവതരിപ്പിക്കുന്ന ശരണ്യയ്ക്കും കിട്ടി നാട്ടുകാരുടെ വക ചീത്ത!!!

മലയാളം ടെലിവിഷൻ പ്രേക്ഷകരെ ടെലിഷന് മുന്നിൽ പിടിച്ചിരുത്തിയ പരമ്പരയാണ് കുടുംബവിളക്ക് . നടി മീര വസുദേവിന്റെ മികവാർന്ന അഭിനയം പരമ്പരക്ക് കൂടുതൽ ആരാധകരെ നേടിക്കൊടുത്തു. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതം തകർക്കാൻ കച്ചകെട്ടിനടന്ന വേദിക ഒടുവിൽ അത് സാധ്യമാക്കുക തന്നെ ചെയ്തു. സിദ്ധു സുമിത്രയെ ഉപേക്ഷിച്ച് വേദികയ്ക്കൊപ്പം ജീവിതം ആരംഭിച്ചിരുന്നു. എന്നാൽ തന്റെ അപകടഘട്ടത്തിൽ മുഖം തിരിച്ച വേദികയെ ഉപേക്ഷിക്കാൻ സിദ്ദുവിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

ഇപ്പോൾ സിദ്ധുവിനെ സ്വന്തമാക്കാനും അതുവഴി ശ്രീനിലയത്തിലേക്ക് കയറിപ്പറ്റാനും അവസാനത്തെ അടവ് പ്രയോഗിച്ചിരിക്കുകയാണ് വേദിക. ശ്രീനിലയത്തിലെത്തി സുമിത്രയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്ന വേദിക അത് നടക്കാതെ വരുമ്പോൾ സ്വയം തലയ്ക്കടിച്ച് ആ കുറ്റം സുമിത്രയുടെ മേൽ വെച്ചുകൊടുക്കാൻ ശ്രമിക്കുകയാണ്. ശ്രീനിലയത്തിലെ എല്ലാവരെയും സുമിത്ര തന്നെ അക്രമിച്ചുവെന്നു പറഞ്ഞ് തെറ്റിദ്ധാരണ പടർത്തുകയാണ് സുമിത്ര. കുടുംബവിളക്കിന്റെ പുതിയ പ്രൊമോയിലാണ് ഇത്തരം രംഗങ്ങൾ കാണിച്ചിരിക്കുന്നത്. അനിരുദ്ധിനോടും കള്ളം പറഞ്ഞ് വേദിക സാഹചര്യം തന്നോടടുപ്പിക്കുകയാണ്.

വേദിക ഇത്തവണ ഉപയോഗിച്ചിരിക്കുന്ന അടവ് എന്തായാലും സുമിത്രയെ കുടുക്കിയേക്കും എന്നാണ് പ്രേക്ഷകർ പറയുന്നത്. അതേ സമയം വേദികയായെത്തുന്ന നടി ശരണ്യ ആനന്ദിന് കയ്യടിക്കുകയാണ് ഇപ്പോൾ കുടുംബവിളക്ക് ആരാധകർ. വളരെ മികച്ച അഭിനയമാണ് താരം കാഴ്ചവെക്കുന്നത്. സീരിയലിലെ ഇപ്പോഴത്തെ രംഗങ്ങൾ കുറച്ച് ഓവറാണെന്നാണ് ആരാധകർ പറയുന്നത്. ഏറെ ആസ്വദിച്ചാണ് താൻ വേദിക എന്ന കഥാപത്രമായി സ്‌ക്രീനിലെത്തുന്നതെന്നും ഇപ്പോൾ ഒരുപാട് പ്രേക്ഷകർ തന്നെ വേദികയായി മാത്രമാണ് കാണുന്നതെന്നുമാണ് ശരണ്യ പറയുന്നത്. പുറത്തിറങ്ങുമ്പോൾ ഒരുപാട് അമ്മമാർ തന്നെ പിടിച്ചുനിർത്തി ചീത്ത പറയാറുണ്ടെന്ന് ശരണ്യ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അഭിനയത്തിന് പുറമെ നൃത്തത്തിലും തിളങ്ങാറുണ്ട് ശരണ്യ. ഏഷ്യാനെറ്റിലെ ഷോകളിലെല്ലാം ഡാൻസ് പെർഫോമൻസുമായി ശരണ്യ എത്താറുണ്ട്.