അഭിനയിച്ചത് ആകെ ഒരു സിനിമയിൽ മാത്രം; എന്നിട്ടും മലയാളികളുടെ മനസ്സിൽ നിന്നും മാഞ്ഞുപോകാത്ത നടി

പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി അന്നത്തെ സൂപ്പർഹിറ്റ് സംവിധായകനും തിരക്കഥ കൃത്തുക്കളുമായിരുന്ന ടി പി രാജീവ്‌ കുമാറും സാബ് ജോണും ഒന്നും ചേർന്ന് 1990 ല്‍ റിലീസായ സിനിമയായിരുന്നു ക്ഷണക്കത്ത്.മലയാളികൾക്ക് മറക്കാൻ ആവാത്ത ഗാനങ്ങൾ സമ്മാനിച്ച ശരത്ത് എന്ന സംഗീത സംവിധായകന്റെ ആദ്യ കൂടിയായിരുന്നു ഇത്

സിനിമയിറങ്ങി മുപ്പതിൽ അധികം വര്‍ഷങ്ങൾ കഴിഞ്ഞിട്ടും സിനിമയും അതിലെ പാട്ടുകളും ഇപ്പോഴും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.ആകാശ ദീപമെന്നുമുണരുമിടമായോ താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ, ആ രാഗം മധുമയമാം രാഗം ആ നാദം അനുപമ ലയകര നാദം, സല്ലാപം കവിതയായ് അല ഞൊറികള്‍ ഓരോരോ കഥകളായ്’ തുടങ്ങിയ സിനിമയിലെ ഗാനങ്ങളെല്ലാം വലിയ ഹിറ്റുകളായിരുന്നു. ഈ പാട്ടുകള്‍ മാത്രം മതിയാകും എല്ലാക്കാലവും മലയാളികളുടെ മനസ്സില്‍ ക്ഷണക്കത്ത് എന്ന സിനിമയും അതിലെ കഥാപാത്രങ്ങളും നിറഞ്ഞ് നില്‍ക്കുവാന്‍.

ഊട്ടിയിലെ ബോര്‍ഡിംഗ് സ്‌കൂളില്‍ പഠിച്ചിരുന്ന ആതിര കേരളത്തിലെ നാട്ടിന്‍പുറത്തെ കോളേജില്‍ ഉപരിപഠനത്തിനായി എത്തുന്നതും നാട്ടില്‍ വെച്ച് വിവേക് എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുന്നതും ആണ് ക്ഷണക്കത്ത് സിനിമയുടെ പ്രമേയം.മനോഹരമായ പ്രണയക്കഥയില്‍ വിവേക്, പാര്‍വ്വതി എന്നീ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പുതുമുഖങ്ങളായിരുന്നു. ഇപ്പോഴും മലയാളികളുടെ മനസ്സില്‍ അവരുടെ മുഖങ്ങള്‍ മായാതെ നില്‍ക്കുന്നുണ്ടാകും. സിനിമയില്‍ നായക കഥാപാത്രമായ വിവേക് ആയി എത്തിയത് നടന്‍ നിയാസ് ആയിരുന്നു. പാര്‍വ്വതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയുടെ പേര് പാര്‍വ്വതി എന്ന് തന്നെ ആയിരുന്നു.

എന്നാല്‍ അക്കാലത്ത് പാര്‍വ്വതി എന്ന പേരില്‍ മറ്റൊരു നായിക നടി ഉണ്ടായിരുന്നതിനാല്‍ സിനിമയ്ക്ക് വേണ്ടി ആതിര എന്ന പേരാണ് പാര്‍വ്വതി സ്വീകരിച്ചത്. ഇവരെ കൂടാതെ നെടുമുടി വേണു, തിലകന്‍, കവിയൂര്‍ പൊന്നമ്മ തുടങ്ങിയ പ്രതിഭകളുടെ നീണ്ട നിരയും ക്ഷണക്കത്തില്‍ ഉണ്ടായിരുന്നു. പുതുമുഖമായ പാര്‍വ്വതി ഒരേയൊരു സിനിമയില്‍ മാത്രമാണ് മലയാളത്തില്‍ അഭിനയിച്ചത്. എന്നാല്‍ നിയാസ് പിന്നീട് നിരവധി മലയാള സിനിമകളുടെ ഭാഗമായി.ആ ഒറ്റ സിനിമകൊണ്ട് തന്നെ ആതിര എക്കാലവും മലയാള സിനിമപ്രേമികളുടെ ഓർമയിൽ ഉണ്ടാകുമെന്ന് തീർച്ചയാണ്.

ഇപ്പോൾ ഭര്‍ത്താവും മകള്‍ക്കുമൊപ്പം തിരുവനന്തപുരത്ത് ആണ് നടി താമസിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തനങ്ങളും ലയണ്‍സ്‌ക്ലബ് ആക്ടിവിറ്റികളുമായി സജീവമാണ് മലയാളികളുടെ പ്രിയപ്പെട്ട നടി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവന്തപുരത്ത് നടന്ന മാരത്തോണ്‍ മത്സരത്തിലും പാര്‍വ്വതി പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. സിനിമയില്‍ നിന്ന് വര്‍ഷങ്ങളായി വിട്ടു നില്‍ക്കുന്നതുകൊണ്ട് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല എന്നാണ് നടി പറയുന്നത്.