ചിരി കാണുമ്പോൾ നിങ്ങൾക്ക് ഏതെങ്കിലും താര സുന്ദരിയുടെ മുഖം ഓർമ്മ വരുന്നുണ്ടോ?

സിനിമ അഭിനേതാക്കളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് ഇന്ത്യൻ സിനിമ ആരാധകർ. സ്ക്രീനിലെ അഭിനേതാക്കൾ എന്നതിലുപരി, അവരുടെ വ്യക്തിജീവിത വിശേഷങ്ങൾ അറിയുവാനും, വ്യക്തി ജീവിതത്തിൽ നിന്നുള്ള ചിത്രങ്ങൾ കാണുവാനും ആരാധകർക്ക് എന്നും ഇഷ്ടമാണ്. അതുകൊണ്ടുതന്നെയാണ് സെലിബ്രിറ്റി ചൈൽഡ്ഹുഡ് ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് തരംഗമായി മാറിയിരിക്കുന്നത്. തങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന അഭിനേതാക്കളുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ കാണുന്നത് ആരാധകർക്ക് ഏറെ പ്രിയപ്പെട്ട കാര്യമാണ്.

ഇവിടെ ഇപ്പോൾ നിങ്ങൾ കാണുന്നതും, നിങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു നടിയുടെ ബാല്യകാലത്തെ ചിത്രമാണ്. ബോളിവുഡ് സിനിമ ലോകത്ത് തിളങ്ങി നിൽക്കുന്ന ഈ താരസുന്ദരി ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ? ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും ജനപ്രീതിയുള്ള നായികമാരിൽ ഒരാളും, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളുമായ നടിയുടെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്.

2014 മുതൽ ഫോബ്സ്‌ പട്ടികപ്പെടുത്തിയ ഇന്ത്യയിലെ 100 സെലിബ്രിറ്റികളിൽ ഉൾപ്പെട്ടിട്ടുള്ള നടി ശ്രദ്ധ കപൂറിന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. ബോളിവുഡ് നടൻ ശക്തി കപൂറിന്റെയും ശിവാഞ്ചി കോൽഹാപൂരിന്റെയും മകളാണ് ശ്രദ്ധ കപൂർ. ശ്രദ്ധയുടെ സഹോദരൻ സിദ്ധാന്ത്‌ കപൂർ ബോളിവുഡ് സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറും നടനുമാണ്. 2010-ലാണ് ശ്രദ്ധ കപൂർ അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയത്.

2010-ൽ പുറത്തിറങ്ങിയ അമിതാഭ് ബച്ചൻ, മാധവൻ തുടങ്ങിയ വലിയൊരു താരനിര അണിനിരന്ന ‘ടീൻ പാട്ടി’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ കപൂർ ബോളിവുഡ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട്, ‘ആഷിഖി 2’, ‘ഏക് വില്ലൻ’, ‘ബാഗി’, ‘ഓകെ ജാനു’, ‘ഹാഫ് ഗേൾഫ്രണ്ട്’, ‘ചിച്ചോരെ’ തുടങ്ങിയ ചിത്രങ്ങളാണ് ശ്രദ്ധ കപൂറിനെ ശ്രദ്ധേയമാക്കിയത്. കഴിഞ്ഞ രണ്ട് വർഷമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന താരം അടുത്തവർഷം ഗംഭീര സിനിമകളുമായി തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്.

Rate this post