Shane Warne Magic Bowl |നൂറ്റാണ്ടിന്റെ ഈ ബോൾ ആരേലും മറക്കുമോ :കാണാം വീഡിയോ | Watch Warne Bowling |Volleylive

ക്രിക്കറ്റ് ലോകത്ത് മറ്റൊരു ദുഃഖം കൂടി സമ്മാനിച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസവുംകൂടാതെ എക്കാലത്തെയും മികച്ച ലെഗ് സ്പിന്നറുമായ ഷെയ്ൻ വോൺ (52) അന്തരിച്ചു.ഹൃദയാഘാതം മൂലം തായ്‌ലൻഡിലെ കോ സാമുയിയിൽ വെച്ചാണ് അദ്ദേഹം മരണപ്പെട്ടത്.24 മണിക്കൂറിനുള്ളിൽ തന്നെ ഓസ്‌ട്രേലിയൻ ക്രിക്കറ്റിന് സംഭവിച്ച രണ്ടാമത്തെ നഷ്ടമാണ് ഇത്‌. കഴിഞ്ഞ ദിവസം റോഡ് മാർഷ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചിരുന്നു.

നേരത്തെ 15 വർഷ കാലത്തോളം നീണ്ടുനിന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ 708 ടെസ്റ്റ് വിക്കറ്റുകൾ നേടി ചരിത്രം സൃഷ്ടിച്ച വോൺ ടെസ്റ്റ്‌ വിക്കെറ്റ് വേട്ടയിൽ മുത്തയ്യ മുരളീധരന് പിന്നിൽ രണ്ടാമത്തേതുമാണ്.1992-ൽ അരങ്ങേറ്റം കുറിച്ച വോൺ, ഓസ്‌ട്രേലിയയ്‌ക്കായി 145 ടെസ്റ്റുകൾ കളിച്ച് 708 വിക്കറ്റുകൾ വീഴ്ത്തി. തന്റെ 194 ഏകദിന മത്സരങ്ങളിൽ നിന്ന് 293 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.കൂടാതെ അചഞ്ചലമായ നിശ്ചയദാർഢ്യവും ഔട്ട് ഓഫ് ബോക്സ് ചിന്തയും മറ്റുള്ളവരിൽ നിന്നും താരത്തെ വ്യത്യസ്തനാക്കി.എല്ലാ മേഖലകളിലും സ്റ്റാറായി മാറിയ ചുരുക്കം ചില ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് വോൺ. പലപ്പോഴും വോണിന്റെ മാജിക്ക് ബോളുകളും ലെഗ് ബ്രേക്കുകളും എല്ലാം ഏതൊരു ബാറ്റ്‌സ്മാനും പേടി സ്വപ്നം തന്നെയായിരുന്നു.

ക്രിക്കറ്റ് കളിച്ചിട്ടുള്ള ഏതൊരാളും ജീവിതത്തിൽ ഒരു തവണയെങ്കിലും ഷെയ്ൻ വോൺ ആക്ഷൻ വച്ച് ഒരു ബോൾ എങ്കിലും ചെയ്യാൻ ശ്രമിച്ചവരായിരിക്കും എന്നത് സത്യം മാത്രം.എക്കാലവും ക്രിക്കറ്റ് ലോകം ഓർത്തിരിക്കുന്ന അദ്ദേഹത്തിന്റെ മാജിക്ക് ബോൾ വോൺ മരണത്തിനും ഒപ്പം ശ്രദ്ധേയമായി മാറുകയാണ്. കാണാം ഈ ഒരു മാജിക്ക് ബോൾ

Shane Warne One of the cricket’s all-time greats has died of a suspected heart attack at the age of 52 Cricket world goes Shocked At this News