റവ കൊണ്ട് വളരെ എളുപ്പത്തിൽ നല്ല മൊരിഞ്ഞ റവവട; കുതിർക്കണ്ട, അരയ്ക്കണ്ട.. വട ഉണ്ടാക്കാൻ ഇതാ എളുപ്പവഴി.!!

ഇന്ന് നമ്മൾ തയ്യാറാക്കുന്നത് റവ വച്ചു എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു റവ വട ആണ്. ഇതിനായി വേണ്ടത് മുക്കാൽ കപ്പ്‌ റവ, ഒരു മീഡിയം സൈസ് സബോള, ഉപ്പ്‌, രണ്ട് പച്ചമുളക്, ചെറിയ കഷ്ണം ഇഞ്ചി, അര കപ്പ്‌ ചിരകിയ തേങ്ങ, മല്ലി ഇല, കുറച്ചു വെളിച്ചെണ്ണ എന്നിവയാണ്. ആദ്യം ചെയ്യേണ്ടത് ഒരു പാനിൽ രണ്ടു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചിരകി വച്ചിരിക്കുന്ന തേങ്ങ വഴറ്റി എടുക്കുക എന്നതാണ്. തേങ്ങ വഴറ്റി മാറ്റി വെച്ച

ശേഷം ഒരു പാനിൽ ഒന്നര കപ്പ് വെള്ളം ഒഴിച്ച് ചൂടാക്കുക. വെള്ളം ചൂടായി കഴിഞ്ഞു അതിലേക്കു കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും, ഒരു ടീ സ്പൂൺ ഉപ്പും, രണ്ടു ടീ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം തീ ചെറുതാക്കി വെച്ച് അതിലേക്കു മുക്കാൽ കപ്പ്‌ റവ കുറേശ്ശേ ചേർക്കുക. എന്നിട്ട് ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന സബോള, ഇഞ്ചി, പച്ചമുളക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

നന്നായി യോജിപ്പിച്ചതിനു ശേഷം മാറ്റിവെച്ചിരിക്കുന്ന തേങ്ങയും കുറച്ചു അരിഞ്ഞ മല്ലി ഇലയും ചേർക്കുക. എന്നിട്ട് ഒരു പ്ലേറ്റിലേക്ക് മാറ്റി വെച്ചിട്ട് ചെറിയ രീതിയിൽ ഉരുട്ടി എടുക്കുക. ഇതു കയ്യിൽ വെച്ചിട്ട് ചെറുതായി പരത്തി എടുക്കുക. ശേഷം മധ്യ ഭാഗത്തു ഒരു തുള ഇട്ടിട്ടു ഒരു ചീനിച്ചട്ടിയിൽ നല്ല പോലെ എണ്ണ ഒഴിച്ചിട്ടു വറത്തു കോരി എടുക്കുക. സ്വദിഷ്ടമായ റവ വട റെഡി. ഇതു വീട്ടിൽ വിരുന്നുകാർ വരുമ്പോൾ വളരെ ഈസ്സി ആയി എളുപ്പം തയാറാക്കാവുന്ന ഒരു വിഭവം ആണ്. എങ്ങിനെയാണ് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

ആയി എളുപ്പം തയാറാക്കാവുന്ന ഒരു വിഭവം ആണ്. എങ്ങിനെയാണ് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Simna’s Food World