രണ്ട് ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ ; ഈ അപ്പുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ ഇക്കാര്യങ്ങൾ നിങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം

ഉപയോക്താക്കളുടെ സുരക്ഷയുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തുന്ന കമ്പനിയാണ് ഗൂഗിൾ. ഗൂഗിൾ പ്ലേ സ്റ്റോറിൽ മാൽവെയർ ആപ്പുകൾ ഗൂഗിൾ കണ്ടെത്തിയാൽ അല്ലെങ്കിൽ ഏതെങ്കിലും കമ്പനികൾ അവ ചൂണ്ടിക്കാണിച്ചാൽ, ഗൂഗിൾ അവ ഉടനടി തന്നെ നീക്കം ചെയ്യാറുണ്ട്. ഇന്റർനെറ്റിലെ തട്ടിപ്പുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിൽ ഗൂഗിളിന്റെ ഇത്തരത്തിലുള്ള പ്രവർത്തനം വളരെയധികം സഹായകമാകുന്നു.

ഇത്തരത്തിലുള്ള ഏറ്റവും പുതിയ സംഭവത്തിന്റെ പേരിൽ, ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് രണ്ട് പുതിയ സ്മാർട്ട് ടിവി അടിസ്ഥാനമാക്കിയുള്ള ആപ്പുകൾ കമ്പനി നിരോധിച്ചു. ‘Smart TV remote’, ‘Halloween Coloring എന്നീ രണ്ട് ആപ്പുകളാണ് കമ്പനി നിരോധിച്ചിരിക്കുന്നത്. ഇതിൽ ‘Smart TV remote’, 1000 ത്തിൽ കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത രണ്ട് മാൽവെയർ ആപ്പുകളുടെ പേരുകൾ കാസ്‌പെർസ്‌കിയുടെ സുരക്ഷാ അനലിസ്റ്റായ ടാറ്റിയാന ഷിഷ്‌കോവയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. Trojanised Joker മാൽവെയറാണ് ഈ ആപ്പുകളിൽ നിന്ന് വരുന്നതെന്ന് ഷിഷ്‌കോവ പറഞ്ഞു.

ജോക്കർ മാൽവെയർ, ഉപയോക്താക്കളുടെ അറിവില്ലാതെ അവർ ഉപയോഗിക്കുന്ന അപ്പുകളിൽ പ്രീമിയം മെമ്പർഷിപ് സബ്സ്ക്രിപ്ഷൻ ചെയ്യുന്നതായി അറിയപ്പെടുന്നു. ഈ വർഷം ആദ്യം, 5,00,000 ഹുവായ് ഡിവൈസുകളെ ജോക്കർ മാൽവെയർ ബാധിച്ചതായി കണ്ടെത്തിയിരുന്നു. Bleeping Computer ആണ് കോഡുകൾ വിശകലനം ചെയ്ത് ഈ മാൽവെയർ ആപ്പുകൾ ‘Smart TV remote’, ‘Halloween Coloring’ എന്നിവയാണ് എന്ന് കണ്ടെത്തിയത്.

കൂടാതെ, ഈ അപ്പുകളിൽ മാൽവെയർ എവിടെയാണ് ഉള്ളത് എന്നും Bleeping Computer കണ്ടെത്തി. Smart TV remote ആപ്പിൽ “resources/assets/kup3x4nowz” എന്ന ഫയലിൽ മാൽവെയർ ഉണ്ടെന്ന് കണ്ടെത്തി. കൂടാതെ, “q7y4prmugi” എന്ന പേരിൽ സമാനമായ ഒരു ഫയൽ ‘Halloween Coloring’ ആപ്പിൽ അതേ സ്ഥലത്ത് നിലവിലുണ്ട് എന്നും കണ്ടെത്തി.

ഈ അപ്പുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ, ആ ഫോണിൽ നിന്ന് മാൽവെയർ എങ്ങനെ നീക്കംചെയ്യാം എന്ന് പരിശോധിക്കാം. നിങ്ങൾ ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ, അല്ലെങ്കിൽ ഈ രണ്ട് ആപ്പുകളിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ, ഉടൻ തന്നെ അവ നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ നിന്ന് നീക്കം ചെയ്യുന്നതാണ് ഉചിതം. കൂടാതെ, നിങ്ങളുടെ അറിവില്ലാതെ ഏതെങ്കിലും സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങൾ ആക്റ്റീവ് ആയിട്ടുണ്ടോ എന്നും, അല്ലെങ്കിൽ നിങ്ങളുടെ അറിവില്ലാതെ ഏതെങ്കിലും ആപ്പുകൾ ഡൗൺലോഡ് ആയിട്ടുണ്ടോ എന്നും നിങ്ങൾ പരിശോധിക്കണം