ഇന്ത്യൻ സിനിമയുടെ ജനപ്രിയ നായകൻ;ആരാണ് ഈ നടൻ എന്ന് മനസ്സിലായോ?

ഇന്ത്യൻ സിനിമ ലോകത്തെ സെലിബ്രിറ്റികളുടെ കുട്ടിക്കാല ചിത്രങ്ങൾ ഇന്ന് ഇന്റർനെറ്റ് ലോകത്ത് ട്രെൻഡിങ് ആണ്. ഓരോ ദിവസവും ആരാധകർ പോലും പ്രതീക്ഷിക്കാത്ത തങ്ങളുടെ ഇഷ്ട നടി നടന്മാരുടെ കുട്ടിക്കാല ചിത്രങ്ങളാണ് ഇന്റർനെറ്റ് ലോകത്ത് പ്രത്യക്ഷപ്പെടുന്നത്. തങ്ങൾ ആരാധനാപാത്രങ്ങളായി കാണുന്ന നടി നടന്മാർ ആയിട്ട് പോലും അവരുടെ ബാല്യകാല ചിത്രങ്ങൾ കണ്ടു അത് ആരാണെന്ന് മനസ്സിലാക്കാൻ ആരാധകർ ബുദ്ധിമുട്ടുന്നു.

ചിത്രത്തിൽ കാണുന്ന കുട്ടി ആരാണെന്ന് അറിയുമ്പോൾ ആരാധകരിൽ ഉണ്ടാകുന്ന ആശ്ചര്യമാണ് ഇത്തരം ചിത്രങ്ങളെ ജനപ്രിയമാക്കുന്നത്. ബോളിവുഡ് സിനിമ ലോകത്തെ ഒരു സൂപ്പർസ്റ്റാറിന്റെ കുട്ടിക്കാല ചിത്രവുമായിയാണ് ഇന്ന് ഞങ്ങൾ എത്തിയിരിക്കുന്നത്. ഈ ചിത്രം നോക്കി ഈ നടൻ ആരാണെന്ന് മനസ്സിലാക്കാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ടോ? ഈ മുഖം നോക്കി ഈ നടൻ ആരാണെന്ന് നിങ്ങൾക്ക് മനസ്സിലായെങ്കിൽ ആ പേര് ഉടൻതന്നെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.

കഴിഞ്ഞ 30 വർഷക്കാലത്തെ തന്റെ അഭിനയം കൊണ്ട്, ഇന്ത്യൻ സിനിമയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയ ജനപ്രിയ നായകൻ ആമിർ ഖാന്റെ കുട്ടിക്കാല ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. മുഹമ്മദ്‌ ആമിർ ഹുസൈൻ ഖാൻ എന്ന ആമിർ ഖാൻ 1988-ൽ പുറത്തിറങ്ങിയ ‘ഖയാമത് സെ ഖയാമത് ടക്’ എന്ന ചിത്രത്തിലൂടെയാണ് നായക വേഷത്തിൽ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.

അതിന് ശേഷം, ‘ദിൽ’, ‘ജൊ ജീത വോഹി സിക്കന്ദർ’, ‘അണ്ടാസ് അപ്ന അപ്ന’, ‘ലഗാൻ’, ‘ഫനാ’, ‘ധൂം 3’, ‘ധങ്കൽ’ തുടങ്ങി നിരവധി ചിത്രങ്ങൾ ആമിർ ഖാൻ ബോളിവുഡ് സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചു. 4 ദേശീയ അവാർഡുകൾ, 9 ഫിലിംഫയർ അവാർഡുകൾ തുടങ്ങി നിരവധി അവാർഡുകളും ആമിർ ഖാനെ തേടി എത്തിയിട്ടുണ്ട്. രാജ്യം അദ്ദേഹത്തെ പത്മശ്രീ, പത്മഭൂഷൻ തുടങ്ങിയ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. ‘ലാൽ സിംഗ് ചദ്ധ’ എന്ന ചിത്രമാണ് ഈ വർഷം ഇനി ആമിർ ഖാന്റെതായി റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്നത്.