
എലിയെ പേടിച്ച് ഇനി ഇല്ലം ചുടേണ്ടാ!! എലിയെ വീട്ടിൽ നിന്ന് തുരത്താൻ ഇതാ ഒരു ഈസി വഴി!! | Easy ways to get rid of Rats
Easy ways to get rid of Rats Malayalam : എലിശല്യം കാരണം വീട്ടിൽ ജൈവകൃഷികൾ ഒന്നും ചെയ്യാൻ പറ്റാത്ത സാഹചര്യമാണ് പലയിടത്തും ഉള്ളത്. അതു പോലെ തന്നെ എലി വീട്ടിനകത്ത് കയറിയാലും പല സാധനങ്ങളും കടിച്ചു മുറിച്ച് നശിപ്പിക്കാറുണ്ട്. അതിനായി എലിവിഷം വാങ്ങി വച്ചാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറുമില്ല. എന്നാൽ വളരെ എളുപ്പത്തിൽ എലിയെ തുരത്താനായി ചെയ്യാവുന്ന ഒരു മാർഗ്ഗം അറിഞ്ഞിരിക്കാം. എലിയെ എളുപ്പത്തിൽ തുരത്താനായി ഉപയോഗിക്കാവുന്ന ഒന്നാണ് പാറ്റ ഗുളിക.
പലരും ധരിച്ചു വെച്ചിരിക്കുന്നത് പാറ്റ ഗുളിക പാറ്റ ശല്യം ഒഴിവാക്കാൻ മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ എന്നതായിരിക്കും. എന്നാൽ ഇതേ പാറ്റ ഗുളിക ഉപയോഗിച്ച് എലിശല്യവും ഒഴിവാക്കാനായി സാധിക്കും. അതിനായി എലി വരുന്ന സ്ഥലങ്ങളിലെല്ലാം ഒന്നോ രണ്ടോ പാറ്റ ഗുളികകൾ ഇട്ടു കൊടുക്കാവുന്നതാണ്. എലികൾ ഉണ്ടെന്ന് സംശയിക്കുന്ന മാളത്തിലും, ഗ്രോ ബാഗിനോട് ചേർന്ന് വരുന്ന സ്ഥലങ്ങളിലും എല്ലാം ഇതേ രീതിയിൽ പാറ്റ ഗുളിക ഇട്ടുകൊടുക്കാം.

എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം വീട്ടിലെ വളർത്തു മൃഗങ്ങൾ ഇത് കഴിക്കാതിരിക്കാൻ നോക്കണം എന്നതാണ്. മറ്റൊരു രീതി പാരസെറ്റമോൾ ഗുളിക ഉപയോഗിച്ചാണ്. അതിനായി ഒരു ഗുളിക അതിന്റെ സ്ട്രിപ്പിൽ വച്ചു തന്നെ നല്ലപോലെ തരികളായി പൊടിച്ചെടുക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഗോതമ്പുപൊടി, അല്പം പഞ്ചസാര, കുറച്ചു പേസ്റ്റ്, വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ മാവ് രൂപത്തിൽ ആക്കി എടുക്കുക.
ഇത് ചെറിയ ഉരുളകൾ ആക്കി എലി വരുന്ന ഭാഗങ്ങളിൽ എല്ലാം വച്ചു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി എലി പിന്നീട് ആ വഴിക്ക് വരികയില്ല. എലിശല്യമുള്ള വീടുകളിൽ തീർച്ചയായും ഈ രീതികൾ ഒരിക്കൽ എങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്. കടകളിൽ നിന്നും ലഭിക്കുന്ന എലി വിഷത്തേക്കാൾ കൂടുതൽ ഫലപ്രദമായി ഇത് വർക്ക് ചെയ്യും.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy ways to get rid of Rats