തണ്ണിമത്തൻ കുരുകളയാൻ വെറും സെക്കൻഡുകൾ മതി; ഈ സൂത്രം പരീക്ഷിച്ചു നോക്കൂ..| Easy way to remove watermelon seeds

Easy way to remove watermelon seeds Malayalam : വേനൽക്കാലമായാൽ മിക്ക വീടുകളിലും സ്ഥിരമായി വാങ്ങുന്ന ഒരു ഫ്രൂട്ട് ആയിരിക്കും തണ്ണിമത്തൻ. നേരിട്ട് കഴിക്കാനും വ്യത്യസ്ത രീതിയിലുള്ള ജ്യൂസുകൾ ഉണ്ടാക്കി കുടിക്കാനുമെല്ലാം തണ്ണിമത്തൻ ബെസ്റ്റാണ്. എന്നാൽ മിക്കപ്പോഴും അതിനകത്തെ കുരു കളയുക എന്നത് കുറച്ച് തലവേദന ഉള്ള കാര്യം തന്നെയായിരിക്കും. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തണ്ണിമത്തൻ കുരുകളഞ്ഞ് എങ്ങനെ ക്ലീനാക്കി എടുക്കാം എന്ന് വിശദമായി

മനസ്സിലാക്കാം.തണ്ണിമത്തൻ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രത്യേക കാര്യം അത് നല്ലതുപോലെ മൂത്തിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുക എന്നതാണ്. എന്നാൽ മാത്രമാണ് നല്ല മധുരമുള്ള കാമ്പ് അകത്തു നിന്നും ലഭിക്കുകയുള്ളൂ. നല്ല മൂത്ത തണ്ണിമത്തന്റെ തോടിന് പുറത്ത് ഡാർക്ക് പച്ചനിറത്തിലുള്ള വരകൾ കാണാനായി സാധിക്കും. അതുപോലെ തണ്ണിമത്തന്റെ ഒരു വശം ഇളം മഞ്ഞനിറത്തിൽ

Easy way to remove watermelon seeds
Easy way to remove watermelon seeds

കാണുകയാണെങ്കിലും അത് നന്നായി വിളഞ്ഞതാണെന്ന് മനസ്സിലാക്കാവുന്നതാണ്. തണ്ണിമത്തൻ കിട്ടി ക്കഴിഞ്ഞാൽ ആദ്യം ചെയ്യേണ്ടത് അതിന്റെ രണ്ട് അറ്റവും കുറച്ച് അകലത്തിൽ വെട്ടി കളയുക എന്നതാണ്. അതിന് ശേഷം പുറത്തെ തോട് നിവർത്തി വെച്ച് കട്ട് ചെയ്ത് വൃത്തിയാക്കി എടുക്കാം. തണ്ണിമത്തങ്ങയുടെ ചുറ്റും ഇതേ രീതിയിൽ തന്നെയാണ് തോട് കളഞ്ഞെടുക്കേണ്ടത്. തോടിനോട് ചേർന്ന് കാണുന്ന വെള്ളഭാഗം പൂർണ്ണമായും കളയാനായി ശ്രമിക്കണം. തോട് കളഞ്ഞ ശേഷം അത്യാവശ്യം കനത്തിൽ സ്ലൈസുകളായി

തണ്ണിമത്തൻ മുറിച്ച് മാറ്റിവയ്ക്കാം. ഇങ്ങനെ സ്ലൈസുകളായി എടുത്ത ഭാഗത്തുനിന്നും കുരു വേർതിരിച്ചെടുക്കാൻ വളരെ എളുപ്പമാണ്. കത്തിയുടെ കൂർത്ത അറ്റം ഉപയോഗിച്ച് എളുപ്പത്തിൽ ഇത്തരം ഭാഗങ്ങളിൽ നിന്നും കുരു എടുത്തു കളയാം. ശേഷം അത് ചെറിയ കഷണങ്ങളായി മുറിച്ച് ഒരു സിപ്പ് ലോക്ക് കവറിലോ അല്ലെങ്കിൽ എയർ ടൈറ്റ് കണ്ടെയ്നറിലോ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Resmees Curry World Easy way to remove watermelon seeds

Rate this post