നല്ല സോഫ്റ്റ് ഗോതമ്പ് പുട്ട് തയ്യാറാക്കാൻ ഉള്ള നുറുക്ക് വിദ്യ | Easy way to make soft Wheat puttu

Easy way to make soft Wheat puttu Malayalam : പുട്ട് ഇഷ്ടപെടുന്നവർക്കായി നല്ല പഞ്ഞി പോലത്തെ ഗോതമ്പ് പുട്ട് ഉണ്ടാക്കി എടുക്കാം. രാവിലെ നല്ല ചൂട് പുട്ടിൽ പപ്പടമോ പഴമോ അതുമല്ലെങ്കിൽ എന്തെങ്കിലും കറിയോ കൂട്ടി കഴിക്കാൻ പുട്ട് പ്രേമികൾക്ക് വളരെ ഇഷ്ടമാണ്. എന്നാൽ പുട്ട് വളരെ കട്ടിയാണ് ,ഒട്ടും സോഫ്റ്റ് അല്ല,ചൂടിലെങ്കിൽ കഴിക്കാൻ കൊള്ളില്ല എന്നൊക്കെ പലരും പരാതി പറഞ്ഞ് പുട്ടു കഴിക്കാറില്ല .എന്നാൽ ഇനി ഈ പരാതികൾക്കൊക്കെ പരിഹാരമുണ്ട്.

കൂട്ടികഴിക്കാൻ ഒന്നുമില്ലെങ്കിലും സാരമില്ല നല്ല സോഫ്റ്റ് ആയിട്ടുള്ള പുട്ട് വെറുതെ കഴിക്കാൻ പറ്റും.അതും നല്ല ഗോതമ്പ് പുട്ട് .എങ്ങനെയെന്നല്ലേ അതിനൊരു നുറുക്ക് വിദ്യയുണ്ട്. നല്ല സോഫ്റ്റോടെ കഴിക്കാൻ പറ്റുന്ന ഗോതമ്പ് പുട്ട് ഉണ്ടാക്കാൻ നിങ്ങൾക്ക് പരീക്ഷിക്കാൻ കഴിയുന്ന ഒരു ടിപ്സ് കൂടി ഇതിലുണ്ട്.

ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി എടുക്കുക.അതിലേക്ക് കാൽടീസ്പൂൺ ഉപ്പ് കൂടി ചേർത്ത് നന്നായി ഇളക്കുക .ശേഷം ഈ മാവ് ഒന്ന് വരുത്തേകുക.ഇതിലൂടെ ഒട്ടിപിടിക്കുന്നത് തടയാം.അതിനായി ഒരു തവ ചൂടാക്കി ഈ മാവ് ഇട്ട്കൊടുക്കുക.ഒരു മീഡിയം തീയിൽ വെച്ച് ഒരു നാലഞ്ച് മിനിറ്റ്നിർത്താതെ ഇളക്കുക.

ശേഷം ഈ ഗോതമ്പ് പൊടി ചൂട് മാറാൻ വെയ്ക്കുക.ഇനി സാധാരണ പുട്ടിനു ചെയ്യുന്നത് പോലെ കുറച്ചു വെള്ളം ഒഴിച്ച് കൈകൊണ്ട് കുഴക്കുക. ഇനി പുട്ട് നല്ല സോഫ്റ്റ് ആകാനും ഒട്ടിപിടിക്കുന്നത് തടയുന്നതിനുമായി ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുത്ത കുഴച്ചെടുക്കാം.ഇനി ഈ മാവ് മിക്സിയുടെ ജാറിലേക്കിട്ട് ഒന്ന് രണ്ട് പ്രവശ്യം ജസ്റ്റ് ഒന്ന് കറക്കിയെടുക്കാം. ശേഷം പുട്ടുകുറ്റി അടുപ്പിൽ വെച്ച് ഇതിലേക്ക് ഈ മാവ് ഇട്ട് കൊടുക്കുക.ആവശ്യത്തിന് തേങ്ങ ഇട്ട് അതിലേക്ക് മാവിട്ട് കൊടുക്കാം.കുറച്ചു സമയത്തിനു ശേഷം ഇതിൽ ആവി വരുമ്പോൾ പാത്രത്തിലേക്ക് പുട്ടു മാറ്റം. വളരെ രുചികരവും സോഫ്റ്റുമായ പുട്ട് ഇങ്ങനെ ഉണ്ടാക്കി എടുക്കാവുന്നതാണ്