
പുതിയ ചൂൽ വാങ്ങിയാൽ കുപ്പി കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ; ഈർക്കിൽ കൊഴിഞ്ഞ് വീഴുന്ന പ്രശ്‍നം ഇനി ഉണ്ടാകില്ല | Easy Tips & Tricks
Easy Tips & Tricks Malayalam : കുപ്പി കൊണ്ട് ഇങ്ങനെ ചെയ്‌താൽ ഒരു ഈർക്കിൽ പോലും ഊർന്നു വീഴില്ല… ഇപ്പോൾ മിക്ക വീടുകളിലും പുൽചൂൽ ആണ് ഉപയോഗിക്കുന്നത്. എന്നാലും മുറ്റം അടിച്ചു വാരാനായി ഇപ്പോഴും ഈർക്കിൽ ചൂൽ തന്നെയാണ് ഉപയോഗിക്കുന്നത്. ഈർക്കിൽ ചൂൽ കൊണ്ട് അടിച്ചു വരുന്നത് വളരെ ഫലപ്രദമാണ് എങ്കിൽ കൂടിയും ഇടയ്ക്കിടെ ഈർക്കിൽ ഊർന്നു വീഴുന്നത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. ഒന്നോ രണ്ടോ ഈർക്കിൽ ഒക്കെ ഊർന്നു വീഴുമ്പോൾ കണ്ടില്ല എന്ന് നടിക്കാം.
എങ്കിൽ കൂടിയും കൂടുതൽ ഈർക്കിലുകൾ ഊർന്നു വീഴുന്നത് തടയുക തന്നെ വേണം. അതു പോലെ തന്നെയാണ് ഈർക്കിൽ ചൂലിന്റെ കെട്ട് അഴിഞ്ഞു വീഴുന്നത്. ഇതിനൊക്കെ ഉള്ള ഒരു അടിപൊളി ടിപ് ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. പലപ്പോഴും വെള്ളമോ പെപ്സിയോ ഒക്കെ വാങ്ങി ഉപയോഗിച്ചതിന് ശേഷം വലിച്ചെറിഞ്ഞു കളയുന്ന കുപ്പി മാത്രം മതി ഈർക്കിൽ ചൂലിൽ നിന്നും ഈർക്കിലുകൾ ഊർന്നു വീഴുന്നത് തടയാൻ.
ഇതിനായി ആദ്യം തന്നെ ചൂലിന്റെ കെട്ട് മുറിച്ചു മാറ്റുക. ഒരു പ്ലാസ്റ്റിക് കുപ്പി എടുത്തതിനു ശേഷം അതിന്റെ അടിഭാഗം വീഡിയോയിൽ കാണുന്നത് പോലെ മുറിച്ചു മാറ്റണം. ഇതിലൂടെ ആണ് നമ്മൾ ഈർക്കിൽ കയറ്റി ഉറപ്പിച്ചു വയ്ക്കുന്നത്. അതിന് ശേഷം കുപ്പിയുടെ മുകളിലത്തെ പകുതി മുറിച്ചു മാറ്റാവുന്നതാണ്. സുഷിരം ഇട്ട ഭാഗം കമഴ്ത്തി വച്ചതിന് ശേഷം വീഡിയോയിൽ കാണുന്നത്
പോലെ ചൂലിന്റെ ഈർക്കിലുകൾ കയറ്റി കൊടുത്തതിന് ശേഷം കുപ്പി പതിയെ ചൂടാക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ കുപ്പിയിലേക്ക് ഈർക്കിൽ മുറുകുകയും അതു വഴി ഈർക്കിലുകൾ എല്ലാം തന്നെ ഉറച്ചിരിക്കുകയും ചെയ്യും. വളരെ ഫലപ്രദമായ ഈ വിദ്യ ഒരിക്കൽ ചെയ്തു നോക്കൂ. നിങ്ങൾ ചെയ്യുന്നത് കണ്ട് മറ്റുള്ളവരും തീർച്ചയായും നിങ്ങളെ അനുകരിക്കുന്നതാണ്. Video Credits : Ansi’s Vlog