ഒരു കപ്പ് അരി കൊണ്ട് വളരെ എളുപ്പത്തിൽ ഒരു ബ്രേക്ക്ഫാസ്റ്റ്.. വേറെ കറികൾ ഒന്നും തന്നെ വേണ്ട.!! | Easy & Taste Rice Breakfast Recipe

Easy & Taste Rice Breakfast Recipe Malayalam : ഇനി രാവിലെ എന്തെളുപ്പം! ഇതുപോലെ എളുപ്പത്തിൽ ഒരു പലഹാരം തയ്യാറാക്കുകയാണെങ്കിൽ വളരെ ഹെൽത്തിയായിട്ടും ടേസ്റ്റി ആയിട്ട് കഴിക്കാൻ സാധിക്കും. കുറച്ച് അരിയും പിന്നെ ഉരുളക്കിഴങ്ങും മാത്രം മതി ഇതു തയ്യാറാക്കാൻ. എന്തുകൊണ്ട് ഇത്രകാലം ഇത് ചെയ്തു നോക്കിയില്ല എന്ന് ചിന്തിച്ചു പോകും. ആദ്യം പച്ചരി വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക, അതിനുശേഷം നന്നായി കുതിർന്നു കഴിഞ്ഞാൽ

പച്ചരി ഒട്ടും തരിയില്ലാതെ അരിച്ചെടുക്കുക. അരിച്ചു കഴിഞ്ഞാൽ വേണമെങ്കിൽ ഒന്നുകൂടി അരിച്ചെടുക്കാം. അതിനുശേഷം ഇതിലേക്ക് കുറച്ചുകൂടി ചൂടുവെള്ളവും ഒഴിച്ച് ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിക്കുക. അതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കുറച്ച് ജീരകവും, ഉഴുന്നും, പച്ചമുളകും, കറിവേപ്പിലയും നന്നായി വറുത്തെടുത്ത് മാവിലേക്ക് ഒഴിക്കുക. അതിനു ശേഷം വേവിച്ച ഉരുളക്കിഴങ്ങ് തോല് കളഞ്ഞ് ഒരു ഗ്രേറ്റർ കൊണ്ട്

ഗ്രേറ്റ് ചെയ്ത് എടുത്തത് മാവിലേക്ക് ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് ഒരു ദോശക്കല്ല് വെച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ തേച്ച് അതിലേക്ക് ഈ മാവൊഴിച്ച് കൊടുക്കുക. ശേഷം ഒന്ന് അടച്ചു വച്ച് ഒരു സൈഡ് വീണ്ടും അടുത്ത സൈഡ് വേവിച്ചെടുക്കുക. വളരെ രുചികരവും ഹെൽത്തിയും ആണ്‌ ഈ പലഹാരം. എത്ര സമയം കഴിഞ്ഞാലും നല്ല സോഫ്റ്റ്‌ ആയി തന്നെ ഇരിക്കുന്ന ഒന്നാണ് ഈ വിഭവം. ചൂടോടെ മൊരിഞ്ഞ ഈ പലഹാരം രാവിലെ മാത്രമല്ല ഏതു സമയത്തും കഴിക്കാൻ വളരെ നല്ലതാണ്.

എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit : Bhusanur.cooking

Rate this post