മുട്ടയും ഓയിലും വേണ്ടേ വേണ്ട.. ഒരു ഹെൽത്തി മയോണൈസ് | Easy homemade Mayonnaise Recipe without Egg & Oil

Easy homemade Mayonnaise Recipe without Egg & Oil Malayalam : കുട്ടികൾക്കൊക്കെ വളരെ ഇഷ്ടമുള്ള ഒന്നാണ് മയോനൈസ്. അതുകൊണ്ടു തന്നെ പലപ്പോഴും കടകളിൽ നിന്ന് വാങ്ങി വീട്ടിൽ സൂക്ഷിക്കേണ്ട അവസ്ഥയാണ് പലർക്കുമുള്ളത്. എന്നാൽ കുട്ടികളുടെ ആരോഗ്യത്തിന് ഇത് അത്ര നല്ലതല്ല. കടയിൽ നിന്ന് വാങ്ങുന്ന ഇത്തരം കാര്യങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടകാരികളായ

ബാക്ടീരിയകളെ നമ്മൾ കാണാതെ പോകരുത്. അതുകൊണ്ട് തന്നെ വളരെ ടേസ്റ്റ് ആയും എന്നാൽ നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നതുമായ ഒരു മയോനൈസ് ആണ് ഇന്ന് നമ്മൾ തയ്യാറാക്കാൻ പോകുന്നത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത മുട്ടയും, ഓയിലും ഇല്ലാതെയാണ് നമ്മൾ മയോനൈസ് തയ്യാറാക്കാൻ പോകുന്നത്. ആദ്യമായി ഒരു കപ്പ് കപ്പലണ്ടി പരിപ്പ്

പൊടിച്ചത് കുതിരാൻ വെക്കുക. ഒരു പാത്രം നിറയെ വെള്ളത്തിൽ 10 മിനിറ്റ് വച്ചാൽ മതിയാകും. അതിനുശേഷം ഒരു മിക്സി ജാറിലേക്ക് 2 ടേബിൾ സ്പൂൺ നാരങ്ങയുടെ നീര് എടുക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാര, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക് കുതിരാൻ വച്ചിരുന്ന കപ്പലണ്ടി പരിപ്പ് ചേർക്കുക. ശേഷം ഇവയെല്ലാം കൂടി ചേർത്ത്

ഒരു നാല് മിനിറ്റ് മിക്സി ജാറിൽ അരച്ചെടുക്കുക. ഹൈസ്പീഡിൽ വേണം ഇത് അരച്ചെടുക്കാൻ. നാലു മിനിറ്റിനു ശേഷം മിക്സി ജാർ തുറന്നു നോക്കുമ്പോൾ നമ്മുടെ ആവശ്യത്തിന് ഉള്ള രീതിയിൽ തന്നെ മയനൈസ് റെഡിയായി കിട്ടും. ഇനി ഇത് ഒരു ചെറിയ പാത്രത്തിലേക്ക് മാറ്റുക. Video credit : Leafy Kerala

Rate this post