വൈകുന്നേരം ചായയുടെ കൂടെ ഇതൊരെണ്ണം മതിയാവും; വയറും നിറയും മനസ്സും നിറയും !! | Easy evening snack Malayalam

Easy evening snack Malayalam : എന്നും ഒരു നാല് മണി ആവുമ്പോൾ ചായ കുടിക്കുന്ന ശീലം മിക്ക മലയാളികൾക്കും ഉണ്ട്. ഈ ഒരു ചായ കിട്ടിയില്ലെങ്കിൽ നാലര ആവുമ്പോഴേക്കും തലവേദനയും തുടങ്ങും. ചായ കുടിക്കുന്നതിന്റെ ഒപ്പം കഴിക്കാൻ മുറുക്കോ പക്കാവടയോ അങ്ങനെ എന്തെങ്കിലും കൂടി കഴിക്കുന്നതാണ് പലർക്കും ശീലം. ചിലർ ആണെങ്കിൽ വടയോ സമൂസയോ ബേക്കറി പലഹാരങ്ങളോ വാങ്ങി കഴിക്കും.

ചിലർ ബ്രെഡ്, ബൺ പോലെ ഉള്ളവ ഉപയോഗിക്കും. വെറും ബൺ കഴിക്കുന്നതിനു പകരം അടുത്ത തവണ ഇങ്ങനെ ചെയ്തു നോക്കൂ. കുട്ടികളും മുതിർന്നവരും ഒരു പോലെ ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ബർഗർ ബൺ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന വിഭവമാണ് താഴെ ഉള്ള വീഡിയോയിൽ കാണിക്കുന്നത്. ബർഗർ ബൺ എടുത്തിട്ട് ബണിന്റെ നടുക്ക് വീഡിയോയിൽ കാണുന്നത് പോലെ മുറിച്ചെടുക്കണം. ഫില്ലിംഗ് വയ്ക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.

Easy evening snack Malayalam
Easy evening snack Malayalam

ഒരു ബൗളിൽ കുറച്ച് സവാള അരിഞ്ഞതും ക്യാബേജ് അരിഞ്ഞതും കാരറ്റ് ഗ്രേറ്റ് ചെയ്തതും കാപ്സികം അരിഞ്ഞതും തക്കാളി കുരു മാറ്റിയിട്ട് അരിഞ്ഞതും ഇട്ട് കൊടുക്കണം. ഇതിലേക്ക് ആവശ്യത്തിന് ഒറിഗാനോ, കുരുമുളക് പൊടി, ചില്ലി ഫ്ലേക്സ്, ഉപ്പ്, മയോനൈസ് എന്നിവ ചേർത്ത് യോജിപ്പിക്കണം. ഈ ഫില്ലിംഗ് ബണിന്റെ നടുക്ക് വയ്ക്കണം.

ഇതിന്റെ മുകളിൽ ചീസ് ഇടണം. ഇതിന്റെ മുകളിൽ ഒറിഗാനോ, ചില്ലി ഫ്ലേക്സ് എന്നിവ ഇട്ടിട്ട് ബേക്ക് ചെയ്ത് എടുക്കണം. നല്ല രുചികരമായ ബൺ തയ്യാർ. ഇതിന് വേണ്ട ചേരുവകൾ എല്ലാം വിശദമായി തന്നെ വീഡിയോയിൽ പറയുന്നുണ്ട്. അത്‌ പോലെ തന്നെ ബേക്ക് ചെയ്യേണ്ട രീതിയും വീഡിയോയിൽ പറയുന്നുണ്ട്. ഇനി മുതൽ പച്ചക്കറി കഴിക്കാത്ത കുട്ടികളും ഈ വിഭവത്തിന് വേണ്ടി നിങ്ങളുടെ പിന്നാലെ നടക്കും. Easy evening snack Malayalam

 

Rate this post