
വീട്ടിൽ ടൂത്പേസ്റ്റ് ഉണ്ടോ? മിക്സിയുടെ അടിഭാഗത്ത് അഴുക്കും അടിഞ്ഞു കൂടിയത് നിമിഷ നേരം കൊണ്ട് മാറ്റം | Easy Cleaning Tips
Easy Cleaning Tips Malayalam : നമ്മുടെ വീട് വൃത്തിയായി കാണാൻ ആയിട്ട് സാധാരണ ചെയ്യുന്നത് നിലം അടിച്ചു വാരുകയും തുടയ്ക്കുകയും ഒക്കെ ആവും. അതു പോലെ തന്നെ എല്ലാ സാധനങ്ങൾ അടുക്കി പെറുക്കി പൊടി അടിച്ചു വയ്ക്കുമ്പോഴേക്കും പണി കഴിഞ്ഞു എന്ന് കരുതും. പക്ഷെ അപ്പോൾ ആയിരിക്കും വീടിന്റെ ചുമരുകളിൽ നിന്നും മഞ്ഞിച്ച സ്വിച്ച് ബോർഡ് ഇരുന്ന് ചിരിക്കുന്നത്.
വെറുതെ തുടച്ചാൽ ഒന്നും അത് ഒട്ട് വൃത്തിയാവുകയും ഇല്ല. എന്നാൽ വലിയ ബുദ്ധിമുട്ട് ഇല്ലാതെ തന്നെ ഇവ വൃത്തിയാക്കാൻ സാധിക്കും. അതിനായി ആകെ വേണ്ടത് നമ്മൾ പല്ലു തേയ്ക്കാൻ ഉപയോഗിക്കുന്ന പേസ്റ്റ് ആണ്. അത് എങ്ങനെ എന്ന് മനസിലാക്കാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കാണുക. പേസ്റ്റിൽ അടങ്ങിയിരിക്കുന്ന കാൽസ്യം കാർബണേറ്റ് ആണ് വെളുക്കാൻ സഹായിക്കുന്നത്. അതു കൊണ്ടാണ് പൗഡർ ഒന്നും
ഉപയോഗിക്കാതെ പേസ്റ്റ് തന്നെ ഉപയോഗിക്കണം എന്ന് ഡോക്ടർമാർ പറയുന്നത്. ആദ്യം തന്നെ സ്വിച്ച് ബോർഡിൽ പേസ്റ്റ് തേച്ചു പിടിപ്പിക്കുക. ഇതിനെ ഒരു ഉണങ്ങിയ തുണി കൊണ്ട് തുടച്ചാൽ കറ എല്ലാം പമ്പ കടക്കും. ഒത്തിരി കറ ഉണ്ടെങ്കിൽ കുറച്ചു സമയം തേച്ചു വച്ചതിന് ശേഷം തുടച്ചാൽ മാത്രം മതിയാവും. അത് പോലെ അഴുക്ക് അടിഞ്ഞിരിക്കുന്ന ഒരിടം ആണ് മിക്സിയുടെ അടിവശം.
അവിടം വൃത്തിയാക്കാനായി ഒരു ബൗളിൽ ബേക്കിങ് സോഡ എടുക്കണം. ഇതിലേക്ക് കുറച്ചു വിം ലിക്വിഡ്, നാരങ്ങ നീര്, പേസ്റ്റ് എന്നിവ ചേർത്ത് യോജിപ്പിക്കണം. ഈ ഒരു മിശ്രിതം ഉപയോഗിച്ചാൽ തന്നെ നല്ലത് പോലെ വൃത്തിയാവും. ടൂത് പേസ്റ്റ് ഉപയോഗിച്ച് ഇതു പോലെ വീട്ടിലെ പല സാധനങ്ങളും വെളുപ്പിച്ചു എടുക്കാൻ സാധിക്കുന്നതാണ്. Easy Cleaning Tips