ചിത്രത്തിൽ കാണുന്ന കുട്ടി ഒരു നായികയാണോ അതോ നായകനാണോ!! ആൾ ആരാണെന്ന് നിങ്ങൾക്ക് പിടികിട്ടിയോ?

മലയാള സിനിമക്ക് പുറമെ, ബോളിവുഡ്, ടോളിവുഡ്, കോളിവുഡ് ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവരാണ് മലയാള സിനിമ പ്രേക്ഷകർ. അതുകൊണ്ടുതന്നെ, മലയാള സിനിമയ്ക്ക് പുറത്തുള്ള നടി നടന്മാർക്കും മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ആരാധകരുണ്ട്. പ്രത്യേകിച്ച് ബോളിവുഡ് നടി നടന്മാരെ ഇഷ്ടപ്പെടുന്ന വലിയൊരു ആരാധക വിഭാഗം തന്നെ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഉണ്ട്.

ബോളിവുഡ് സിനിമ ലോകത്ത് ഏറെ ആരാധകരുള്ള ഒരു നായകന്റെ കുട്ടിക്കാലത്തെ ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. ആദ്യനോട്ടത്തിൽ ഇത് ഒരു പെൺകുട്ടിയാണെന്ന് തോന്നുമെങ്കിലും, നിങ്ങളിൽ പലരും ഇഷ്ടപ്പെടുന്ന ഒരു ബോളിവുഡ് നടന്റെ കുട്ടിക്കാലത്തെ ചിത്രമാണ് ഇത് എന്നതാണ് വാസ്തവം. ഈ ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയേ നിങ്ങൾക്ക് ഏതെങ്കിലും നടന്റെ മുഖം ഓർമ്മ വരുന്നുണ്ടോ?

ബോളിവുഡ് സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും, ആക്ഷൻ രംഗങ്ങളിലൂടെ ആവേശഭരിതരാക്കുകയും, മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ സിനിമകളിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്ന നടൻ അക്ഷയ് കുമാറാണ് നിങ്ങൾ ഈ ചിത്രത്തിൽ കാണുന്ന കുട്ടി. 1981-ൽ പുറത്തിറങ്ങിയ ഷമ്മി കപൂർ നായകനായി എത്തിയ ‘ഹർജായി’ എന്ന ചിത്രത്തിലൂടെ ബാലതാരമായി ആണ് അക്ഷയ് കുമാർ ആദ്യമായി സിനിമയിൽ മുഖം കാണിച്ചത്.

വർഷങ്ങൾക്കുശേഷം 1991-ൽ പുറത്തിറങ്ങിയ ‘സൗഗന്ദ്’ എന്ന റൊമാന്റിക് ആക്ഷൻ ചിത്രത്തിലൂടെ നായകനായും അക്ഷയ് കുമാർ അരങ്ങേറ്റം കുറിച്ചു. പിന്നീട്, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ബോളിവുഡ് സിനിമ ലോകത്ത് തിളങ്ങി നിൽക്കുന്ന നടൻ, ‘ഖിലാടി’, ‘നമസ്തേ ലണ്ടൻ’, ‘ഭൂൽ ഭുലയ്യ’, ‘എയർലിഫ്റ്റ്’, ‘ബേബി’, ‘റസ്റ്റം’, ഹൗസ്‌ഫുൾ’ തുടങ്ങി നിരവധി ചിത്രങ്ങൾ ബോളിവുഡ് സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. തമിഴിൽ സൂര്യ നായകനായി എത്തിയ ‘സൂരറൈ പോട്രൂ’ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ അക്ഷയ് കുമാർ നായകനായി എത്താൻ തയ്യാറെടുക്കുകയാണ്.