മോളിവുഡിലെ ആദ്യ മെയ്ബാ ഉടമ ദുല്‍ഖര്‍ സല്‍മാന്‍!! ദുല്‍ഖറിന്റെ 369 ഗാരേജിലേക്ക് മെഴ്‌സിഡീസിന്റെ പുത്തൻ മെയ്ബ | Dulquer Salmaan Bought Mercedes Benz Maybach gls 600

Dulquer Salmaan Bought Mercedes Benz Maybach gls 600 Malayalam : അനുദിനം നിരവധി താരങ്ങളുടെ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. താരങ്ങൾ പങ്കുവയ്ക്കുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്ന് ആണ് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്കു മുൻപിൽ എത്താറുള്ളത്. യുവ നടന്മാരിൽ ഏറ്റവും അധികം ജനപ്രീതിയുള്ള നടനാണ് മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ.

തങ്ങളുടെ കുഞ്ഞിക്കയുടെ പുത്തൻ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. ഇപ്പോഴിതാ ദുൽഖർ സൽമാൻ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച വാഹനങ്ങളുടെ ശേഖരം സ്വന്തമായുള്ള വ്യക്തിയാണ് നടൻ ദുൽഖർ സൽമാൻ. സൂപ്പർ കാറുകളും സൂപ്പർ ബൈക്കുകളും ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് താരത്തിന് സ്വന്തമായി ഉള്ളത്.

എന്നാൽ ഇപ്പോൾ ഇതാ താരത്തിന്റെ ഈ വാഹന ശേഖരത്തിലേക്ക് മറ്റൊരു വമ്പൻ കൂടി എത്തിയിരിക്കുന്നു. മെഴ്‌സിഡീസിന്റെ മെയ്ബ ജി എൽ എസ് 600 ആണ് അദ്ദേഹം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. ഈ വാഹനം സ്വന്തമാക്കിയിരിക്കുന്ന മലയാളത്തിലെ ആദ്യ നടനാണ് ഇദ്ദേഹം. 2021ൽ ഇന്ത്യയിൽ അവതരിപ്പിച്ച ഈ വാഹനം ബോളിവുഡ് താരങ്ങളുടെ ഇഷ്ട വണ്ടിയാണ്. രൺബീർ സിംഗ്, കൃതി സനോൺ, അർജുൻ കപൂർ, നീതു സിംഗ്, തുടങ്ങിയ ബോളിവുഡ് താരങ്ങളും രാംചരണും വാഹനം അടുത്ത് സ്വന്തമാക്കിയിരുന്നു.

മൂന്നു കോടിയോളം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ് ഷോറൂം വില. നടൻ ദുൽഖറിന്റെ ഇഷ്ട നമ്പർ 369 തന്നെയാണ് കാറിനുള്ളത്.1.85 ലക്ഷം രൂപ മുടക്കി ലേലത്തിലാണ് ഈ നമ്പർ അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. കാഴ്ചയിൽ മസ്കുലാർ സ്വഭാവമുള്ള വാഹനമാണ് ഇത്. മെയ്ബ മോഡലുകളുടെ സിഗ്നേച്ചർ ആയ ക്രോമിയത്തിൽ പൊതിഞ്ഞ വലിയ വെർട്ടിക്കൽ ഗ്രില്ല്, സ്കിഡ് പ്ലേറ്റ്, എൽ ഇ ഡി ഹെഡ് ലാമ്പ്, 22 ഇഞ്ച് അലോയ് വീൽ, മെയ്ബ ലോഗോ, തുടങ്ങിയവയെല്ലാം ഈ വാഹനത്തിന്റെ സവിശേഷതകളാണ്. Dulquer Salmaan Bought Mercedes Benz Maybach gls 600

 

View this post on Instagram

 

A post shared by Carhubindia (@carhubin)

 

Rate this post