നിത അംബാനിയുടെ കൾച്ചറൽ സെന്റർ ഉദ്ഘാടനത്തിൽ മിന്നി തിളങ്ങി ദുൽഖറും അമാലും, ക്യൂട്ട് കപ്പിൾസ് | Dulquer Salmaan And Amal Sufi At Nita Mukesh Ambani Cultural Center

Dulquer Salmaan And Amal Sufi At Nita Mukesh Ambani Cultural Center Malayalam : മലയാളികളുടെ പ്രിയ താരം ആണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകനും താരവുമായ ദുൽഖറിനെ നിരവധി ആരാധകരാണ് ലോകമെമ്പാടുമുള്ളത്. ആരാധകർ സ്നേഹത്തോടെ താരത്തെ വിളിക്കാറുള്ളത് കുഞ്ഞിക്ക എന്നാണ്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷകളിലും സജീവ സാന്നിധ്യമാണ് ദുൽഖർ. താരം അഭിനയിക്കുന്ന ഓരോ ചിത്രങ്ങളും വളരെയധികം ജനപ്രീതിയാണ് നേടുന്നത്.

താരം പങ്കുവെക്കുന്ന ഓരോ പോസ്റ്റുകൾക്കും സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന പ്രചാരവും വളരെ വലുതാണ്. ഈയിടെ മകളുടെ കൈപിടിച്ച് എയർപോർട്ടിലൂടെ നടക്കുന്ന ദുൽഖറിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഭാര്യ അമാലും സമൂഹ മാധ്യമങ്ങളിൽ സജീവസാന്നിധ്യമാണ്. ഇപ്പോൾ ഇതാ താരത്തിന്റെ പുതിയ വിശേഷങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. നിതാ മുകേഷ് അംബാനിയുടെ കൾച്ചറൽ സെന്റർ ഉദ്ഘാടനത്തിന് എത്തിയ ദുൽഖറിന്റെയും ഭാര്യ അമാലിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

Dulquer Salmaan And Amal Sufi At Nita Mukesh Ambani Cultural Center
Dulquer Salmaan And Amal Sufi At Nita Mukesh Ambani Cultural Center

വളരെസ്റ്റൈലിഷ് ലുക്കിൽ ആണ് ഇരുവരും ചടങ്ങിൽ എത്തിയിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള ഗൗൺ ആണ് അമാൽ ധരിച്ചിരിക്കുന്നത്. അതേസമയം സ്റ്റൈലിഷ് ആയ പാൻസും, ഷർട്ടും ഓവർ കോട്ടും ധരിച്ചാണ് ദുൽഖർ എത്തിയിരിക്കുന്നത്. ഒരു മോഡൽ ഫോട്ടോഷൂട്ട് നടത്തിയ പ്രതീതിയാണ് പങ്കുവെച്ച ചിത്രങ്ങൾ കാണുമ്പോൾ പ്രേക്ഷകർക്കുള്ളിൽ ഉണ്ടാകുന്നത്. ഈ ചിത്രങ്ങൾക്ക് താഴെ നിരവധി താരങ്ങളും ആരാധകരും ആശംസകൾ അറിയിച്ചു കൊണ്ട് എത്തിയിട്ടുണ്ട്. ദുൽഖർ സൽമാനും ഭാര്യ അമാലും. ഹോളിവുഡ് നടൻ ടോം ഹോളണ്ട് അടക്കമുള്ള ഇന്ത്യയിലെയും വിദേശത്തു നിന്നുമുള്ള

നിരവധി കലാകാരന്മാർ, മത നേതാക്കൾ, കായിക, വ്യവസായ പ്രമുഖർ എന്നിവർക്കൊപ്പം രാജ്യത്തെ പ്രമുഖ വ്യക്തികൾ എന്നിവർ എല്ലാം ഉദ്ഘാടനത്തിനെത്തിയിരുന്നു. റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ നിത അംബാനിയും മകൾ ഇഷ അംബാനിയും ആതിഥേയരായി ചടങ്ങിൽ എത്തിയിരുന്നു. സൂപ്പർസ്റ്റാർ രജനികാന്ത്, അനുപം ഖേർ, ഷാറുഖ് ഖാൻ, ആമിർ ഖാൻ, രൺവീർ സിങ്, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര, വിദ്യാ ബാലൻ, വരുൺ ധവാൻ, സോനം കപൂർ, ജാവേദ് അക്തർ, ഷബാന ആസ്മി, സുനിൽ ഷെട്ടി, ഷാഹിദ് കപൂർ, ആലിയ ഭട്ട് തുടങ്ങിയ താരങ്ങളും ചടങ്ങിൽ അണിനിരന്നു. Dulquer Salmaan And Amal Sufi At Nita Mukesh Ambani Cultural Center

 

Rate this post