എനിക്ക് സിക്സ് ഹിറ്റ് കഴിവുണ്ട്.. എനിക്കറിയാം!!അവാർഡും വാങ്ങി ദൂബൈ പറയുന്നത് കേട്ടോ??

അഫ്ഗാനിസ്ഥാനെതിരെയുള്ള ആദ്യ ടി 20 യിൽ അനായാസ വിജയവുമായി ഇന്ത്യ . മൊഹാലിയിൽ നടന്ന മത്സരത്തിൽ ആറു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. അഫ്‌ഗാൻ ഉയർത്തിയ 159 റൺസ് വിജയ ലക്‌ഷ്യം 17.3 ഓവറിൽ ഇന്ത്യ മറികടന്നു. ഇന്ത്യക്കായി ശിവം ദുബെ 40 പന്തിൽ നിന്നും 60 റൺസ് നേടി പുറത്താവാതെ നിന്നു.

മത്സരത്തിൽ ജിതേഷ് ശർമ 30 റൺസും തിലക് വർമ്മ 26 റൺസും ഗിൽ 23 റൺസും റൺസ് നേടി.റിങ്കു സിംഗ് 9 പന്തിൽ നിന്നും 16 റൺസുമായി പുറത്താവാതെ നിന്നു.നേരത്തെ 159 റൺസ് ലക്ഷ്യവുമായി ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നില്ല. ആദ്യ ഓവറിൽ തന്നെ റൺസ് ഒന്നും നേടാതെ ക്യാപ്റ്റൻ രോഹിത് ശർമ്മ റൺ ഔട്ടായി. സ്കോർ 28 ൽ നിൽക്കെ 22 റൺസ് നേടിയ ഗില്ലിനെ മുജീബ് പുറത്താക്കി

സ്കോർ 72 ൽ നിൽക്കെ 26 റൺസ് നേടിയ തിലക് വർമയെയും ഇന്ത്യക്ക് നഷ്ടമായി. ശിവം ദുബെയും ജിതേഷ് ചേർന്ന് 12 ഓവറിൽ ഇന്ത്യൻ സ്കോർ 100 കടത്തി. 14 ഓവറിൽ സ്കോർ 117 ൽ നിൽക്കെ ഇന്ത്യക്ക് നാലാം വിക്കറ്റ് നഷ്ടമായി.21 പന്തിൽ നിന്നും 30 റൺസ് നേടിയ ജിതേഷ് ശർമയെ മുജീബ് പുറത്താക്കി.അര്ധ സെഞ്ച്വറി നേടിയ ശിവം ദുബെയും റിങ്കു സിങ്ങും കൂടി ഇന്ത്യൻ വിജയം പൂർത്തിയാക്കി.ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും മത്സരത്തിൽ തിളങ്ങിയ ശിവം ദൂബൈയാണ് മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയത്.

“ഇന്നലെ ശരിക്കും തണുപ്പായിരുന്നു. ഈ ഗ്രൗണ്ടിൽ കളിക്കുന്നത് ഞാൻ ആസ്വദിച്ചു. ഞാൻ  വളരെ അധികം നാളുകൾക്ക് ശേഷം ടീമിനായി കളിക്കുകയും നാലാം നമ്പറിൽ ബാറ്റ് ചെയ്യുകയും കൂടി ചെയ്യുമ്പോൾ കുറച്ച് സമ്മർദ്ദമുണ്ടായിരുന്നു.” ശിവം ദൂബൈ ഇന്നലെ അഭിപ്രായം തുറന്ന് പറഞ്ഞു.

“എന്റെ കളി കളിക്കണം എന്ന് എന്റെ മനസ്സിൽ ഞാൻ പൂർണ്ണമായി ഉറപ്പിച്ചിട്ടുണ്ടായിരുന്നു.ഞാൻ ആദ്യത്തെ 2-3 പന്തുകൾ, എനിക്ക് അൽപ്പം സമ്മർദ്ദം അനുഭവപ്പെടുന്നു, അതിനുശേഷം ഞാൻ പന്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ കൂടുതൽ ചിന്തിക്കുന്നില്ല. ടി20യിൽ, ഞാൻ എന്താണ് ബാറ്റ് ചെയ്യുന്നതെന്ന് എനിക്കറിയാം, എനിക്ക് വലിയ സിക്സറുകൾ അടിക്കാൻ കഴിയുമെന്ന് എനിക്കറിയാം, അതിനാൽ എനിക്ക് എപ്പോൾ വേണമെങ്കിലും റൺസ് സൃഷ്ടിക്കാൻ കഴിയും. ബൗളിംഗ്, ഇന്ന് എനിക്ക് അവസരം ലഭിച്ചു,ഞാൻ  ആവശ്യമുള്ളത് നന്നായി നിർവ്വഹിച്ചു”താരം അഭിപ്രായം വിശദമാക്കി.