നിലവിലെ ഐപിൽ ചാമ്പ്യൻ ടീമായ ചെന്നൈ സൂപ്പർ കിംഗ്സ് കഴിഞ്ഞ മൂന്ന് കളികളിലെയും മോശം ബാറ്റിങ് പ്രകടനത്തിന് ബാംഗ്ലൂർ എതിരായ മത്സരത്തിൽ മാസ്സ് മറുപടി. സീസണിൽ ഇതുവരെ കളിച്ച മൂന്നിലും തോൽവി വഴങ്ങിയ രവീന്ദ്ര ജഡേജയും ടീമും പോയിന്റ് ടേബിളിലെ അവസാന സ്ഥാനത്ത് നിന്നുള്ള കുതിപ്പാണ് ബാംഗ്ലൂർ എതിരായ കളിയിൽ പ്രതീക്ഷിക്കുന്നത്.
ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ചെന്നൈ ടീം തുടക്ക ഓവറുകളിൽ പതറി എങ്കിലും മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഉത്തപ്പ : ശിവം ഡൂബൈ എന്നിവർ അടിച്ചെടുത്തത് ഐപിൽ ചരിത്രത്തിലെ തന്നെ ബെസ്റ്റ് വെടിക്കെട്ട് പ്രകടനം.ഏഴാം ഓവറിൽ മൊയിൻ അലി വിക്കെറ്റ് നഷ്ടമായ ശേഷം ഒന്നിച്ച ഇരുവരും അടിച്ചെടുത്തത് 175 റൺസ്.വെറും 50 ബോളിൽ നിന്നും 4 ഫോറും 9 സിക്സും അടക്കം 88 റൺസ് റോബിൻ ഉത്തപ്പ നേടിയപ്പോൾ ശിവം ഡൂബൈ വെറും 46 പന്തുകളിൽ നിന്നും 5 ഫോറും 8 സിക്സ് അടക്കം 95 റൺസുമായി പുറത്താക്കാതെനിന്നു.

തന്റെ കന്നി ഐപിൽ സെഞ്ച്വറിയിലേക്ക് എത്താൻ ഇരുവർക്കും കഴിഞ്ഞില്ല എങ്കിലും ഐപിൽ കരിയറിലെ ടോപ് സ്കോർ നേടിയാണ് ഇരുവരും മടങ്ങിയത്. ഈ സീസണിൽ ഉടനീളം മികച്ച ഫോമിൽ പന്തെറിയുന്ന ബാംഗ്ലൂർ ബൗളിംഗ് നിരക്ക് എതിരെ സിക്സ് പൂരമാണ് ഇരുവരും പൂർത്തിയാക്കിയത്.
— king Kohli (@koh15492581) April 12, 2022
മത്സരത്തിൽ ഉടനീളം ചെന്നൈ ബാറ്റ്സ്മാന്മാരുടെ അധിപത്യമാണ് കാണാൻ സാധിച്ചത്. റോബിൻ ഉത്തപ്പ ആദ്യത്തെ 20 ബോളുകളിൽ വെറും 21 റൺസ് നേടിയ ശേഷമാണ് മാക്സ്വെൽ ഓവറിൽ മൂന്ന് സിക്സ് നേടി തന്റെ ബാറ്റിങ് മികവിലേക്ക് എത്തിയത്. ബാംഗ്ലൂർ നിരയിൽ ആകാശ് ദീപ് 58 റൺസ് വഴങ്ങിയപ്പോൾ ഹസരംഗ ഓവറിൽ 38 റൺസാണ് ഇരുവരും നേടിയത്
— king Kohli (@koh15492581) April 12, 2022