അയ്യോ ഓടിക്കോ 😳😳ദുബൈ സിക്സ്.. ഓടി ചാടി ചിയർ ലീഡേഴ്‌സ്

ഐപിഎൽ 2023-ലെ അവസാന ഹോം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെട്ടിരിക്കുകയാണ്. അതേസമയം, ഈ സീസണിൽ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന സിഎസ്കെയുടെ ശിവം ഡ്യൂബെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്തു. മത്സരത്തിലെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ടോപ് സ്കോറർ കൂടിയാണ് ശിവം ഡ്യൂബെ.

34 ബോളുകളിൽ നിന്ന് 141.18 സ്ട്രൈക്ക് റേറ്റോടെ 48* റൺസ് സ്കോർ ചെയ്ത് ശിവം ഡ്യൂബെ പുറത്താകാതെ ക്രീസിൽ തുടർന്നു. പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ നിതിഷ് റാണ തുടർച്ചയായി തന്റെ സ്പിന്നർമാരെ ഉപയോഗിച്ചതോടെ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റിംഗ് നിര തകർന്നടിയുകയായിരുന്നു. അതേസമയം, അതിനെയെല്ലാം അതിജീവിച്ച് ശിവം ഡ്യൂബെ പിടിച്ചുനിന്നു.

ഈ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പായിച്ച ബാറ്റർമാരിൽ ഒരാളാണ് ശിവം ഡ്യൂബെ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 3 സിക്സറുകൾ ആണ് ശിവം ഡ്യൂബെ പായിച്ചത്. എന്നാൽ, അവയിൽ ഒന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാമ്പിനെ ശരിക്കും ഭയപ്പെടുത്തി എന്ന് വേണം പറയാൻ. ഇന്നിങ്സിന്റെ 12-ാം ഓവറിൽ സുയാഷ് ശർമക്കെതിരെ ലോങ്ങ്‌ ഓഫിലേക്ക് ശിവം ഡ്യൂബെ ഒരു സിക്സർ പായിച്ചിരുന്നു.

അത് നേരെ ചെന്ന് പതിച്ചത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ചിയർ ഗേൾസ് ഇരിക്കുന്ന സ്ഥലത്തായിരുന്നു. അവർ ഉടനെ അവിടെ നിന്ന് മാറിയതുകൊണ്ട് വലിയ ഒരു അപകടമാണ് മാറിപ്പോയത്. ഇതിന്റെ ദൃശ്യങ്ങൾ പിന്നീട് ടിവി സ്ക്രീനിൽ തുടർച്ചയായി കാണിക്കുകയും ചെയ്തു. സമാനമായി, ചെന്നൈ സൂപ്പർ കിങ്സിനെതിരെ വിജയം നേടിയതുകൊണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് പ്ലേഓഫിലേക്കുള്ള വലിയ ഒരു അപകടമാണ് നീക്കാനായത്. ശേഷിക്കുന്ന മത്സരങ്ങളിൽ വിജയം നേടി പ്ലേഓഫ് സ്ഥാനം നിലനിർത്താൻ ആണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ലക്ഷ്യമിടുന്നത്.

5/5 - (1 vote)